Input your search keywords and press Enter.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ദിനാചരണം 11 ന്

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ദിനാചരണം 11 ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 11 ന് വൈകിട്ട് അഞ്ചിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സസ്ഥാന മലിനീകരണ നിയന്ത്രണ പുരസ്കാരങ്ങൾ അദ്ദേഹം വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും.

ഓൺലൈൻ വെഹിക്കിൾ ട്രാക്കിങ് വെബ് പോർട്ടൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബോർഡിന്റെ വാർത്താപത്രികയായ പരിസ്ഥിതി വാർത്തയുടെ പരിസ്ഥിതിദിനപ്പതിപ്പിന്റെ പ്രകാശനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിക്കും. ബോർഡിന്റെ ഇന്റഗ്രേറ്റഡ് വെബ് പോർട്ടൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, എം. വിൻസന്റ് എന്നിവർ പങ്കെടുക്കും.

ബോർഡ് തയ്യാറാക്കിയ ജല-വായു ഗുണനിലാവര ഡയറക്ടറിയുടെ പ്രകാശനം തദ്ദേശ സ്വയംഭരണം, ആസൂത്രണം, സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ ജി.മുരളീധരൻ നിർവഹിക്കും. ലഘുപത്രികാപ്രകാശനം പരിസ്ഥിതി – വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തൻ.യു.കേൽക്കർ നിർവഹിക്കും.

ജലവായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞവർഷം കൈവരിച്ച നേട്ടങ്ങൾ ഊർജ്ജ സംരംക്ഷണത്തിനും ജന സംരംക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് ഈ വർഷത്തെ മലിനീകരണ നിയന്ത്രണ അവാർഡ് നിർണയത്തിൽ പരിഗണിച്ച വിഷയങ്ങൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുൻസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. മുൻസിപ്പാലിറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം ആന്തൂർ മുനിസിപ്പാലിറ്റി,കണ്ണൂർ, രണ്ടാം സ്ഥാനം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി, മലപ്പുറം, മൂന്നാം സ്ഥാനം മട്ടന്നൂർ മുനിസിപ്പാലിറ്റി, കണ്ണൂർ എന്നിങ്ങനെയും നേടി.

മറ്റു പുരസ്കാരങ്ങൾ

സർക്കാർ ആശുപത്രികൾ (250-499 കിടക്കകൾ ഉള്ളവ)

ഒന്നാം സ്ഥാനം – ജനറൽ ഹോസ്പിറ്റൽ എറണാകുളം, രണ്ടാം സ്ഥാനം – ഗവൺമെന്റ് വിമൺ & ചിൽഡ്രൻസ് ഹോസ്പിറ്റൽ തൈയ്ക്കാട്, തിരുവനന്തപുരം, മൂന്നാം സ്ഥാനം – ജനറൽ ആശുപ്രതി പത്തനംതിട്ട.

സ്വകാര്യ ആശുപത്രികൾ (250-499 കിടക്കകൾ ഉള്ളവ)

ഒന്നാംസ്ഥാനം – ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ലിമിറ്റഡ് ഐജി റോഡ്, കോഴിക്കോട്, രണ്ടാം സ്ഥാനം – ഹോളി ഫാമിലി ഹോസ്പിറ്റൽ മുതലക്കോടം തൊടുപുഴ, മൂന്നാം സ്ഥാനം – ലൈഫ് ലൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ അടൂർ പത്തനംതിട്ട.

സ്വകാര്യ ആശുപത്രികൾ (കിടക്കകൾ 500-ഉം അതിനു മുകളിലും)

ഒന്നാംസ്ഥാനം – മാർസ്ലീവ മെഡിസിറ്റി പാല, കോട്ടയം, രണ്ടാം സ്ഥാനം – അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്റർ എറണാകുളം, മൂന്നാം സ്ഥാനം – കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.

റീസൈക്ലിംഗ് യൂണിറ്റ്

ഒന്നാം സ്ഥാനം – ഹമാരാ പ്ലാസ്റ്റിക്‌സ്, കോടനാട്, എറണാകുളം, രണ്ടാം സ്ഥാനം – ഓറിയോൺ പോളിമർ കോമ്പോസിറ്റ്, സിഡ്കോ ഇൻഡസ്ട്രിയൽ പാർക്ക്, മൂടാടി, കോഴിക്കോട്, മൂന്നാം സ്ഥാനം – എപിജെ റിഫൈനറീസ് പ്രൈവറ്റ് ലിമിറ്റഡ്, കഞ്ചിക്കോട്, പാലക്കാട്.

error: Content is protected !!