Input your search keywords and press Enter.

വീണ്ടും ശക്തമായ മഴ:നിരവധി കുടുംബങ്ങളെ മാറ്റി

വീണ്ടും ശക്തമായ മഴ:നിരവധി കുടുംബങ്ങളെ മാറ്റി

ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ.മഞ്ഞച്ചീളിയില്‍ നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു.മഴയില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം.ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമായി. 80-ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയും മുന്‍ അധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു.

error: Content is protected !!