ലേലം ചെയ്യും
പാലക്കാട് വടക്കന്തറ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു അത്തി മരം, ഒരു മഴ മരം എന്നി മുറിച്ചു മാറ്റുന്നതിന് മാര്‍ച്ച് 5 ന് കാലത്ത് 11 മണിക്ക് പാലക്കാട് സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ ലേലം നടക്കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം ആരംഭിക്കുന്നതിന് മുമ്പ് ലേല സ്ഥലത്തു നേരിട്ട് ഹാജരായി 1000 രൂപ നിരത ദ്രവ്യം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.
റെയില്‍വെ ഗേറ്റ് അടച്ചിടും
പാലക്കാട് ടൗണ്‍ പൊള്ളാച്ചി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ റോബിന്‍സണ്‍ റോഡ് ഗേറ്റ് ( ഗേറ്റ് നം. 48 ) മാര്‍ച്ച് മൂന്നിന് രാത്രി പത്തുമണി മുതല്‍ മാര്‍ച്ച് നാലിന് രാവിലെ ആറുമണി വരെ അടച്ചിടും. വാഹനയാത്രക്കാര്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ് ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
മുതലമട- കൊല്ലങ്കോട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ 27-ാം നമ്പര്‍ ലെവല്‍ ക്രോസ് മാര്‍ച്ച് മൂന്നിന് വൈകിട്ട് ആറു മണി മുതല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ആറു മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. കാമ്പ്രത്ത്ചള്ള – വണ്ടിത്താവളം വഴി പോകേണ്ട വാഹനങ്ങള്‍ കുറ്റിപ്പാടത്ത് – മലയംപള്ളം – വണ്ടിത്താവളം വഴിയോ പാറകുളമ്പ് – മാമ്പള്ളം – നിലംപതി വഴിയോ പോവണം.
ചിനക്കത്തൂര്‍ പൂരം: മാര്‍ച്ച് 12-ന് പ്രദേശത്ത് മദ്യ നിരോധനം
ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 12 ന് ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസം രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ചിനക്കത്തൂര്‍: മാര്‍ച്ച് 12 ന് പ്രാദേശിക അവധി
ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 12 ന് ഒറ്റപ്പാലം നഗരസഭ, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.
പാലിയേറ്റീവ് കെയറില്‍ പരിശീലനം നല്‍കുന്നു
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയറില്‍ പരിശീലനം നല്‍കുന്നു. വീടുകളില്‍ പാലിയേറ്റീവ് കെയര്‍ /ഹോം നഴ്സിങ് നല്കുവാന്‍ താല്പര്യമുള്ള പാലക്കാട് ജില്ലയിലുള്ള എ.എന്‍.എം കോഴ്‌സ് പാസ്സായ നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. പാലിയേറ്റീവ് കെയറില്‍ 120 ദിവസത്തെ പ്രത്യേക പരിശീലനമാണ് (സി.സി.സി.പി.എന്‍) നല്‍കുക. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മാര്‍ച്ച് 10 നകം ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയറില്‍ (ഒ.പി റൂം നമ്പര്‍ 13) നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :- 9072984766, 8301079569,9895525505.
ലേലം ചെയ്യും
പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നില്‍ക്കുന്ന രണ്ട് കുമ്പിള്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം മാര്‍ച്ച് 14 ന് രാവിലെ 11 മണിക്ക് പുതുനഗരം പൊലീസ് സ്റ്റേഷനില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സ്ഥലത്ത് നേരിട്ട് ഹാജരായി 100 രൂപ നിരതദ്രവ്യം അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.
ടെണ്ടര്‍ ക്ഷണിച്ചു
പാലക്കാട് ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക ജാതി വനിതകള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇ ടെണ്ടറില്‍ (ടെണ്ടര്‍ നം. ഉഉഛ ജഗഉ/10/2025/ഇഘഗ(ര)) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505005.
മലമ്പുഴ ജലസേചന പദ്ധതി: ഉപദേശക സമിതി യോഗം ചേര്‍ന്നു
മാര്‍ച്ച് ആറിന് രാവിലെ എട്ടു മണി വരെ ഇടതുകര കനാലിലൂടെയും മാര്‍ച്ച് 10 ന് രാവിലെ എട്ടു മണി വരെ വലതുകര കനാലിലൂടെയും ജലവിതരണം ചെയ്യാന്‍ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മലമ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി . വരള്‍ച്ച നേരിടുന്നതിനും കുടിവെള്ളത്തിനുമായുള്ള കരുതല്‍ ജല ശേഖരം കിഴിച്ചുള്ള ജലമാണ് വിതരണം ചെയ്യുക. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, മലമ്പുഴ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജലസേചന വകുപ്പ് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍, അസി. എഞ്ചിനീയര്‍മാര്‍, പദ്ധതി ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കള്ള് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിവരങ്ങള്‍ സമര്‍പ്പിക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നടപ്പിലാക്കി വരുന്ന അപകട ഇന്‍ഷൂറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് (ഏപ്രില്‍ ഒന്ന് മുതല്‍) തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി നിലവില്‍ ജോലി ചെയ്തുവരുന്ന രജിസ്റ്റേര്‍ഡ് തൊഴിലാളികളില്‍ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് അക്കൗണ്ട് തുടങ്ങിയിട്ടില്ലാത്തവര്‍ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് അക്കൗണ്ട് (ഐ.പി.ബി.പി) എടുക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അക്കൗണ്ട് വിവരങ്ങള്‍, രജിസ്ട്രേഷന്‍ കാര്‍ഡ് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, നോമിനി വിവരങ്ങള്‍ എന്നിവ മാര്‍ച്ച് നാലിനകം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2515765.
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സിലേക്ക് (മെഡിക്കല്‍ കോളേജ്) ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഡ്രൈവറോട് കൂടിയ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ഗവ. മെഡിക്കല്‍ കോളേജില്‍ ലഭിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകള്‍ തുറക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2951010.
ഓങ്ങല്ലൂരില്‍ വനിതാ ഹോസ്റ്റല്‍ സജ്ജമാകുന്നു
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഹോസ്റ്റല്‍ സജ്ജമാകുന്നു. ഓങ്ങല്ലൂരില്‍ ജോലിക്കായും പഠനത്തിനായും വരുന്ന വനിതകള്‍ക്ക് താമസിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ പലരും ഷൊര്‍ണൂര്‍, പട്ടാമ്പി എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിച്ചത്. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്നാണ് വനിതാ ഹോസ്റ്റലും സജ്ജമാക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെ വിവിധ സാമ്പത്തിക വര്‍ഷങ്ങളിലെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഏകദേശം ഒരു കോടിയോളം രൂപ ചെലവിലാണ് ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2000 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് മുറികളിലായി 18 ബെഡ് സൗകര്യം ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. ഇതിനോടൊപ്പം രണ്ട് ടോയ്ലറ്റുകള്‍, അടുക്കള, ഡൈനിങ് ഹാള്‍ എന്നിവയും ഉണ്ടായിരിക്കും. ഇതില്‍ അടുക്കളയുടെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍.
ലേലം ചെയ്യും
ഷോര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ.പോളിടെക്നിക് കോളേജിലെ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ അപകട ഭീഷണിയെതുടര്‍ന്ന് മുറിച്ച തേക്ക് മരം ഓഫീസ് കോമ്പൗണ്ടില്‍ വെച്ച് മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. മുദ്ര വച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 11 ന് വൈകിട്ട് നാല് വരെ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2220450.