Input your search keywords and press Enter.

റോവിംഗ്‌, കനോയിംഗ്‌, കയാക്കിംഗ്‌ മത്സരങ്ങള്‍

റോവിംഗ്‌, കനോയിംഗ്‌, കയാക്കിംഗ്‌ മത്സരങ്ങള്‍

സ്പോര്‍ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, ജില്ലാ ‘സ്പോര്‍ട്സ്‌ കാൺസിൽ, കേരള റോവിംഗ്‌ അസോസിയേഷൻ, കേരള കയാകിംഗ്‌ & കനോയിംഗ്‌ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തില്‍ ദേശീയ സപോര്‍ട്സ്‌ ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ്‌ 29-ഠാഠം തിയതി രാവിലെ 6 മണി മുതൽ സായ്‌ പുന്നമട കേന്ദ്രത്തില്‍ വച്ച്‌ റോവിംഗ്‌, കനോയിംഗ്‌, കയാക്കിംഗ്‌ സൌഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.

റോവിംഗ്‌ (സിംഗിള്‍’ സ്കൾ & പെയർ 1000 മീറ്റർ, സീനിയർ ജൂനിയർ, സബ്‌ ജൂനിയര്‍) കനോയിംഗ്‌ & കയാകിംഗ്‌ (സീനിയര്‍ ജൂനിയർ വിഭാഗം ആണ്‍കുട്ടികള്‍ക്ക്‌ സിംഗിൾ 1000 M ഉം സീനിയര്‍, ജൂനിയർ, സബ്‌ ജൂനിയർ പെണ്‍കുട്ടികള്‍ക്കും, സബ്‌ ജൂനിയര്‍ ആണ്‍കുട്ടികള്‍ക്കും സിംഗിൾ 500 M ലും ആകും മത്സരങ്ങൾ)

പങ്കെടുക്കാന്‍ താത്പര്യമുള്ളവർ ആഗസ്റ്റ്‌ 28 ന്‌ ഉച്ചയ്ക്ക്‌ 12 മണിയ്ക്ക്‌ മുന്‍പായി വയസ്സ്‌ തെളിയിക്കുന്ന രേഖയുമായി പുന്നമട സായ്‌ ജല കായിക കേന്ദ്രത്തില്‍ പേരു രജിസ്റ്റർ ചെയ്യേണ്ടതാകുന്നു.

മൊബൈല്‍ നമ്പർ : 9567 20 9863, 6382 22 2041

 

error: Content is protected !!