Input your search keywords and press Enter.

ജിൻസൺ ആൻ്റോ ചാൾസ്, ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി

ജിൻസൺ ആൻ്റോ ചാൾസ്, ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് ഉജ്വല വിജയം നേടിയ മലയാളിയായ ജിൻസൺ ആൻ്റോ ചാൾസ് മന്ത്രി പദത്തിലേക്ക് . ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിൽ മന്ത്രി പദത്തിലെത്തുന്നത്. കായികം, കല , സാംസ്കാരികം , യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് .

2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡാർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെൽത്തിൽ ഡയറക്ടറാണ്. ലിബറൽ പാർട്ടിയുടെ കാൻഡിഡേറ്റ് ആയാണ് ജിൻസൺ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് .

പത്തനംതിട്ട എം.പി. ആന്റോ ആന്ണിറണിയുടെ സഹോദരന്‍റെ പുത്രനാണ് ജിൻസൺ.

error: Content is protected !!