ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ഏരിയ കൺവെൻഷൻ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ ട്രഷറർ ജി. സുധീർ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി അഡ്വ. പി. സി. ഹരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സി ഐ ടി യു ജില്ലാ ഭാരവാഹികളായ എം. വി. സഞ്ജു, കെ. അനിൽ കുമാർ, ശ്യാമ ശിവൻ, യൂണിയൻ നേതാക്കളായ സുജിതാ കുമാരി, റജി എബ്രഹാം, മോനി ജോസഫ്, രാജി അനിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
- പ്രസിഡന്റ് – അഡ്വ. പി. സി. ഹരി
- വൈസ് പ്രസിഡന്റ്‌മാർ – റജി എബ്രഹാം, മാത്യു കുഞ്ഞൂഞ്ഞ്
- സെക്രട്ടറി – വി. ആർ. ജോൺസൻ
- ജോ. സെക്രട്ടറിമാർ – റോയ് വർഗീസ്, ആർ. ഹരീഷ്
- ട്രഷറർ – ജി. സുധീർ
എന്നിങ്ങനെ 21 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.