Input your search keywords and press Enter.

കുവൈറ്റ് കോന്നി നിവാസി സംഗമവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു

കുവൈറ്റ് കോന്നി നിവാസി സംഗമവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു

കോന്നി നിവാസി സംഗമം കുവൈറ്റും ബ്ലഡ്‌ ഡോനേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി അദാൻ ഹോസ്പിറ്റൽ ബ്ലഡ് ഡോണെഷൻ സെന്‍ററില്‍ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ 75 ൽ അധികം പേര്‍ രക്‌തദാനം നടത്തി.കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു .

കോന്നി നിവാസി സംഗമം കമ്മറ്റി അംഗങ്ങളായ മത്തായി വർഗ്ഗീസ്, ഷൈൻ ബിബിൻ , രക്തദാന ക്യാംപിന്റെ കണ്‍വീനര്‍ ഷൈജു രാജൻ ചരുവിൽ ,ബിനു വിളയിൽ രാജൻ , ബിഡികെ അംഗം രാജന്‍ തോട്ടത്തില്‍ എന്നിവർ സംസാരിച്ചു . മനോജ് മാവേലിക്കര നന്ദിയും രേഖപ്പെടുത്തി.

സംഘടനയുടെ സഹ രക്ഷാധികാരിബാബു വർഗ്ഗീസ് , ജനറൽ സെക്രട്ടറി സജീവ്, ട്രഷറർ സൂരജ് വർഗ്ഗീസ്, പ്രൊ. പി ആര്‍ ഒ സിബി അലക്സാണ്ടർ, ജോ: ട്രഷറർ ബിബിൻ റ്റി വർഗ്ഗീസ് , തോമസ് മാത്യു, ജിജീ മാത്യു ,വിജിമോൻ, സുനിൽ ജോൺ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

error: Content is protected !!