മാസപ്പിറവി കണ്ടു : ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം ശനിയാഴ്ച
മാസപ്പിറവി ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച റംസാന്‍ വ്രതാരംഭം. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നാളെ റംസാന്‍ ആരംഭിക്കും . കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.