പാലക്കാട്: ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി അഹമ്മദ് അഫ്‌സല്‍ നിര്‍വഹിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ ജയശ്രീ അധ്യക്ഷയായി. ദേശീയ വദനാരോഗ്യ പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ. കൃഷ്ണകുമാര്‍ വിഷയാവതരണം നടത്തി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി കൃഷ്ണദാസ്, ആര്‍. എം. ഒ ഡോ. വി.സി ഗീത, ജില്ലാ നഴ്‌സിങ് ഓഫീസര്‍ കെ.രാധാമണി, സെക്രട്ടറി പി.സുജാത, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.വിപിന്‍, സെക്രട്ടറി ഡോ. ദീപക്, ഡെന്റല്‍ ഹൈജീനിസ്റ്റ് എം. ശരത്, എന്‍. എച്ച്. എം ബിസിസി കണ്‍സള്‍ട്ടന്റ് പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ സര്‍ജന്‍ ഡോ.കെ.കെ ബിന്ദുവിന്റെ നേതൃത്വത്തില്‍ നടന്ന കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പ് നഗരസഭാ അധ്യക്ഷ ജാനകി ദേവി ഉദ്ഘാടനം ചെയ്തു. 48 പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് കാന്‍സര്‍ പരിശോധനയ്ക്ക് വിധേയരായി. ‘സന്തുഷ്ട വദനം സന്തുഷ്ട മനസ്സ്’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
വദനാരോഗ്യവും മോണരോഗങ്ങളും എന്ന വിഷയത്തില്‍ ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജിലെ പെരിയോഡോണ്‍ടിക്‌സ് വിഭാഗം മേധാവി ഡോ. ബിനിരാജ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
ഫോട്ടോ: ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. അഹമ്മദ് അഫ്‌സല്‍ നിര്‍വഹിക്കുന്നു