പത്തനംതിട്ട: മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡിനു സമീപം ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉപയോഗശേഷം പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ 15 വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു, അംഗങ്ങളായ ജയ എബ്രഹാം, എം സി ഷൈജു, ശാന്തമ്മ ആര്‍ നായര്‍ , സനല്‍കുമാരി, സൂസന്‍ വര്‍ഗീസ്, ചന്ദ്രു കുമാര്‍, മാത്തന്‍ ജോസഫ്, ടി വി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: ബോട്ടില്‍ ബൂത്ത് – പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ നേതൃത്വത്തില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നു