Input your search keywords and press Enter.

കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ്: ഇന്ന് കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നേഴ്സുമാരായ ദമ്പതികളെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ്വ് ജാബർ ഹോസ്പിറ്റലിലും, ഭാര്യ ഡിഫെൻസിലും ജോലിക്കാരനായിരുന്നു. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണമടഞ്ഞത്. ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ നാട്ടിലേക്കയച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിൽ എത്തിയതായും രണ്ടുപേരും തമ്മിൽ വഴക്കുകൂടുന്ന ശബ്ദം കേട്ടതായും മരിച്ചു കിടക്കുമ്പോൾ രണ്ടുപേരുടെയും കയ്യിൽ കത്തി ഉണ്ടായിരുന്നതായും അയൽവാസികൾ പറയുന്നു. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

error: Content is protected !!