Input your search keywords and press Enter.

പാക് ആക്രമണത്തിനിടെ രാജസ്ഥാനിൽ വെച്ച് പാകിസ്ഥാനി പൈലറ്റ് ഇന്ത്യൻ പിടിയിലായി

ന്യൂ ഡൽഹി: ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ ആക്രമണം ശക്തമാക്കിയതിനിടെ, ഒരു പാകിസ്ഥാനി പൈലറ്റ് ഇന്ത്യയുടെ പിടിയിലായി. രാജസ്ഥാനിൽ വെച്ചാണ് ഇയാളെ ഇന്ത്യൻ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ജമ്മു, പത്താൻകോട്ട്, ഉദ്ധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. എന്നാൽ, ഇന്ത്യൻ സൈന്യം ഈ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ആളപായം ഒഴിവാക്കുകയും ചെയ്തു. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം പൂർണ്ണമായും സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നൽകി രംഗത്തെത്തി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യൻ മിസൈലുകൾ പതിച്ചതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ലാഹോറിലും സിയാൽ കോട്ടിലും ശക്തമായ മിസൈൽ ആക്രമണങ്ങൾ ഇന്ത്യ നടത്തുകയാണ്. ഡ്രോൺ ആക്രമണവും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. തിരിച്ചടിയുടെ ഭാഗമായി പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം രാത്രിയിൽ ഇരുട്ടിലാണെന്നാണ് സൂചനകൾ.

നേരത്തെ ജമ്മുവിൽ നിന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്ഥാൻ പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടത്തിയത്. എന്നാൽ ഇന്ത്യൻ സൈന്യം ഇതിന് ശക്തമായ തിരിച്ചടി നൽകി. പാകിസ്ഥാൻ്റെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും, എട്ട് മിസൈലുകൾ തകർത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ശക്തമായ തിരിച്ചടി പാകിസ്ഥാന് കനത്ത നാശനഷ്ടം വരുത്തിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജമ്മു മേഖലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ പൂർണ്ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ലൈറ്റുകൾ അണയ്ക്കാൻ സൈന്യവും പൊലീസും നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഇന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് കടന്നുകയറിയാണ് ആക്രമണം നടത്തിയത്. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുകയാണ്. ജമ്മു വിമാനത്താവളത്തിന് സമീപമാണ് പാക് ആക്രമണം പ്രധാനമായും നടന്നത്. ജമ്മു നഗരത്തിലടക്കം സൈന്യം നിരവധി ഡ്രോണുകൾ വെടിവച്ചിട്ടതായും, ഏകദേശം അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടതായി ദൃക്സാക്ഷികൾ പറയുന്നതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഭീകരർ ലക്ഷ്യമിട്ടിരുന്നത് ജമ്മു വിമാനത്താവളം, പത്താൻ കോട്ട്, അഖ്‌നൂർ, സാംബ എന്നീ തന്ത്രപ്രധാന മേഖലകളാണ്. ജമ്മു മേഖലയിൽ പാകിസ്ഥാൻ്റെ കനത്ത വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. പഞ്ചാബിൽ അതീവ ജാഗ്രത തുടരുകയും അതിർത്തിയിൽ ലൈറ്റുകൾ അണച്ച് സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളും പാക് ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു

error: Content is protected !!