Input your search keywords and press Enter.

പാകിസ്ഥാൻ ആക്രമണം തുടരുന്നു; പഞ്ചാബിൽ പാക് ഡ്രോൺ പതിച്ച് ഒരു കുടുംബത്തിന് പരിക്കേറ്റു; പത്തോളം സ്ഥലങ്ങളിൽ ആക്രമണമുണ്ടായി

ന്യൂ ഡൽഹി: ജമ്മു കശ്മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. പഞ്ചാബിലെ ഫിറോസ്‌പുരിൽ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തിൽ ഒരു ഡ്രോൺ പോലും നിലംതൊട്ടില്ലെന്നും, ഇന്ത്യയുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനം അവയെ തകർത്തു എന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം എട്ടോളം സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണം നടന്നിട്ടുണ്ട്. പത്തിലധികം ഇടങ്ങളിൽ അപായ സൈറൺ മുഴങ്ങി. ആക്രമണം നടക്കുന്ന പ്രദേശങ്ങളിൽ പൂർണ്ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കശ്മീരിലെ അവന്തിപുരയിലും ബാരാമുള്ളയിലും ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവെച്ചിട്ടു. കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്. ഈ സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ അതീവ ജാഗ്രത പുലർത്തുകയാണ്.

error: Content is protected !!