Input your search keywords and press Enter.

കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടും അധികൃതര്‍ക്ക് ഇളക്കമില്ല

കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടു രണ്ടു ദിവസം കഴിഞ്ഞു എങ്കിലും ജനങ്ങളെ ബോധവത്കരിക്കാനോ ഇവിടെയുള്ള തെരുവ് നായ്ക്കളെ നിരീക്ഷിക്കാനോ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ സ്ഥലത്ത് എത്തിക്കാനോ ഒരു നടപടിയും ഇല്ല .

കോന്നി അഗ്നി രക്ഷാ നിലയത്തിന്‍റെ സമീപം ആണ് രണ്ടു ദിവസം മുന്‍പ് അവശനിലയില്‍ ഉള്ള തെരുവ് നായയെ കണ്ടത് .വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ നായ ചത്ത്‌ പോയി .ഇതിനു ശേഷം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആണ് തെരുവ് നായ ചാകാന്‍ കാരണം പേ വിഷം ആണെന്ന് കണ്ടെത്തിയത് . ഈ നായ എത്ര തെരുവ് നായ്ക്കളില്‍ രോഗം പടര്‍ത്തി എന്ന് അറിയില്ല .വരും ദിവസങ്ങളില്‍ നായ്ക്കള്‍ക്ക് കൂട്ടത്തോടെ പേ ഇളകിയാല്‍ അത് ഗുരുതര വിഷയമായി മാറും . കോന്നിയില്‍ തെരുവ് നായ്ക്കളുടെ എണ്ണം കൂടുതല്‍ ആണ് .

പേ ഇളകി ചത്ത നായ എത്ര നായ്ക്കളുമായി ഇടപെട്ടോ അത്രയും നായ്ക്കള്‍ക്ക് പേ ഇളകാന്‍ ഉള്ള സാധ്യത ആണ് നിലനില്‍ക്കുന്നത് .ആരോഗ്യ വകുപ്പും പഞ്ചായത്തും വളരെയേറെ ശ്രദ്ധ ചെലുത്തണം .

error: Content is protected !!