Input your search keywords and press Enter.

മാളികപ്പുറം മരണപ്പെട്ടത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം

ശബരിമലയില്‍ വൈദ്യുതി ആഘാതം മൂലം സുരക്ഷാ ക്രമീകരണത്തില്‍ വീഴ്ചയുണ്ടോ എന്നത് അടക്കമുള്ള കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം എന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെട്ട് പമ്പാ പോലീസില്‍ പരാതി നല്‍കി. ഇന്ത്യൻ രാഷ്‌ട്രപതി ദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് നിശ്ചയിച്ചിരുന്ന ദിവസമാണ് നീലിമല രണ്ടാം നടപന്തലിന്‍റെ ഭാഗത്ത്‌ അപകടം നടന്നത്.

തെലുങ്കാന സംസ്ഥാനത്തുനിന്നും ശബരിമല ദർശനത്തിന് എത്തുകയും ദർശനം കഴിഞ്ഞു മടങ്ങി വരവേ തെലുങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി ഇ ഭരതമ്മ (60) എന്ന മാളികപ്പുറം ദാഹം മാറ്റാൻ വെള്ളം എടുക്കുവാനായി വാട്ടർ കീയോസ്ക്കിൽ പിടിച്ചപ്പോൾ വൈദ്യുതി പ്രവാഹത്താൽ മരണമടയാൻ ഇടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പമ്പാ പോലീസില്‍ പരാതി നല്‍കി. ഇന്ത്യൻ രാഷ്‌ട്രപതി ദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് നിശ്ചയിച്ചിരുന്ന ദിവസമാണ് നീലിമല രണ്ടാം നടപന്തലിന്‍റെ ഭാഗത്ത്‌ അപകടം നടന്നത്.

ദർശന പുണ്യം തേടി കല്ലും മുള്ളും ചവുട്ടി ശബരിമലയിൽ എത്തിയ ഈ മാളികപ്പുറത്തിന്റെ മരണം അക്ഷരാർദ്ധത്തിൽ ഭക്തജനങ്ങളെ ഞെട്ടിച്ചിരിക്കയാണ്. ഈ മാളികപ്പുറം മരിച്ച ദിവസം ഉൾപ്പെടെ ഭാരത രാഷ്‌ട്രപതി സന്ദർശനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന ദിവസവും തീയതിയുമാണ്. അത്രയ്ക്കും സുരക്ഷ ഒരുക്കി തയ്യാറായ ദിനങ്ങളിൽ ഇങ്ങനെ ഒരു മരണം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ വീഴ്ച്ച സംബന്ധിച്ച് അന്വേഷണം നടത്തി നടപടി ഉണ്ടാകണം എന്നും പരാതിയില്‍ ആവശ്യം ഉന്നയിച്ചു.

ഈ മാളികപ്പുറത്തിന്റെ മരണത്തിനു കാരണമായ വൈദ്യുതി എങ്ങനെ കീയോസ്ക്കിൽ എത്തി എന്നും, അതിനുള്ള കാരണം എന്തെന്നും, അതിന് ഉത്തരവാദികളായ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെയും, കേരള ഇലക്ട്രീസിറ്റി ബോർഡിന്റെയും ഉദ്യോഗസ്ഥരുടെ നിരുത്തരപരമായ നടപടി അന്വേഷണം നടത്തുകയും, കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്യണം എന്നും, മരണ ശേഷം ബോഡി പോലും സൗജന്യമായി നാട്ടിൽ എത്തിക്കാൻ ശ്രമിക്കാതെ, ജനറൽ ആശുപത്രിയിൽ തർക്കത്തിന് വരെ കാരണമ്മാക്കിയതും, ബന്ധുക്കളെ ബുദ്ധിമുട്ടിച്ചതും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

error: Content is protected !!