Input your search keywords and press Enter.

ഈ സമയത്ത് ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല, എന്നുവരികിലും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി വിലപിച്ചവർ ജീവനോടെ ഉണ്ടെങ്കിൽ അടുത്ത ഒരു ദുരന്തം ഉണ്ടാകാൻ ആഗ്രഹിക്കാതെ ആയിരുന്നു എങ്കിൽ താഴെ ഉള്ള ചോദ്യങ്ങൾക്ക് ഇസ്രായേൽ തെമ്മാടി രാഷ്ട്രമോ, പാലസ്തീൻ പാവങ്ങളുടെ രാഷ്ട്രമോ എന്നതൊക്കെ ഒന്ന് മാറ്റി വെച്ച് ഉത്തരം തരുമോ ?

1. കഴിഞ്ഞ മഴ കെടുതി കഴിഞ്ഞ് ഈ മൺസൂൺ എത്തുന്നതിനിടയിൽ സംസ്ഥാനത്തെ എത്ര ഓടകൾ ക്ലീൻ ചെയ്തു ?
2. എത്ര നദികളിലെ മണലുകൾ നീക്കം ചെയ്തു.
3. എത്ര കടൽ ഭിത്തികൾ പരിശോധന നടത്തി, അറ്റകുറ്റപണികൾ ചെയ്തു.
4. എത്ര പുനരധിവാസ കേന്ദ്രങ്ങൾ പുതിയതായി താൽക്കാലിക സൗകര്യത്തോടെ നിർമ്മിച്ചു.
5. രക്ഷാ പ്രവർത്തനത്തിന് പരിസ്ഥിതി ലോല പ്രദേശത്ത് എമർജൻസി റസ്ക്യു സെൻ്റർ തുറന്നോ?
6. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നദികളിൽ, എമർജൻസി റസ്ക്യു ആവശ്യത്തിനായി ഫ്ലോട്ടിങ്ങ് ബ്രിഡ്ജുകൾ തയ്യാറാക്കിയോ?
7. പരിസ്ഥിതി ലോല പ്രദേശ വാസികൾക്ക് മാറി താമസിക്കാൻ സൗകര്യം ഒരുക്കിയോ?
8. എത്ര ഹോസ്പിറ്റലുകൾ, ഒരു എമർജൻസി ഉണ്ടായാൽ ഹാൻഡിൽ ചെയ്യാൻ പൂർണ്ണ സജ്ജമാണ്?
9. ആംബുലൻസുകൾ ഒന്നിച്ച് പാർക്ക് ചെയ്യാൻ സംവിധാനം ഒരുക്കിയോ?
10. ലൈറ്റിങ്ങ് ഫെസിലിറ്റി ചെയ്തോ?
11. എത്ര വീടുകളിൽ ലൈഫ് ജാക്കറ്റ്, കുടുങ്ങി കിടന്നാൽ റെസ്ക്യു ടീമിനെ അറിയിക്കാൻ ഫ്ലയർ സിഗ്നൽ സ്റ്റോക്ക് ഉണ്ട്?
12. എമർജൻസി ഉണ്ടായാൽ, അതിന് ഇരയായവർക്ക് ആവശ്യമായ ഭക്ഷണ, വസ്ത്ര കിറ്റുകൾ തയ്യാറാണോ?
13. ആവശ്യമായ മെഡിസിനുകൾ ഉണ്ടോ?
14. ഇതൊന്നും ഇല്ല എങ്കിൽ കുറഞ്ഞ പക്ഷം ദുരന്ത നിധി തുറന്ന് പിരിവിനായി ബക്കറ്റ് എങ്കിലും വാങ്ങിയോ?
15. അതും ഇല്ല എങ്കിൽ കുറഞ്ഞ പക്ഷം ഭയം വേണ്ട ജാഗ്രത മതി എന്ന ബോർഡ് എങ്കിലും എല്ലാ ഭാഗങ്ങളിലും സ്ഥാപിച്ചോ?

ശ്രദ്ധിച്ചാലും!

error: Content is protected !!