Input your search keywords and press Enter.

കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി: പ്രാണികള്‍ പറക്കുന്നു

പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ്‌ നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു. ചെറിയ കുഴിയില്‍ നിന്നും പ്രാണികള്‍ പുറത്തേക്ക് വരുന്നു. കുഴിയുടെ ദ്വാരം പുറമേ ചെറുത്‌ ആണ്. അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു. അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു. ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത്. ഇതേ തുടര്‍ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ കെ.എസ്.ടി.പിയുടെ പൊന്‍കുന്നം ഇ ഇ യ്ക്ക് പരാതി നല്‍കി. കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില്‍ നിന്നും പ്രാണികള്‍ വരുന്നത് ഏറെ ഗുരുതര വിഷയം ആണ്.

ഈ റോഡു നിര്‍മ്മാണത്തിലെ പോരാഴ്മകള്‍ പലകുറി ചൂണ്ടി കാണിച്ചു കൊണ്ട് നിരവധി പരാതികള്‍ കെ.എസ്.ടി.പിയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം പാതി വഴികളില്‍ ഉപേക്ഷിച്ചു. കേരള ഗവര്‍ണര്‍ക്ക്‌ വരെ പരാതി നല്‍കിയ സാഹചര്യത്തില്‍ റോഡ്‌ നിര്‍മ്മാണം, ഏറ്റെടുക്കാത്ത സ്ഥലം തുടങ്ങിയ കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം.

ലോകബാങ്കിന്റെ (WB) സഹായത്തോടെ കേരള സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും (PWD) നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രധാനപ്പെട്ടതും വിജയകരവുമായ സംരംഭങ്ങളിലൊന്നാണ് കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP). എന്നാല്‍ പുനലൂര്‍ മൂവാറ്റുപുഴ റോഡ്‌ വികസനം  സംബന്ധിച്ച് പരക്കെ പരാതി ഉണ്ട്. ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയില്ല. വളവുകള്‍ പലയിടത്തും നിവര്‍ത്തിയില്ല. ഓടകള്‍ പലയിടത്തും ഇല്ല. കൈവരികള്‍ പോലും പല സ്ഥലത്തും ഇല്ല. വ്യാപക പരാതികള്‍ ഉണ്ട്. വിജിലന്‍സില്‍ നല്‍കിയ പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നിര്‍ജീവമാക്കി. അതിനാല്‍ കേരള ഗവര്‍ണര്‍ക്ക്‌ കഴിഞ്ഞ ആഴ്ച പരാതി നല്‍കിയിട്ടുണ്ട്. കരാര്‍ കമ്പനികള്‍ക്ക് വഴിവിട്ടു സഹായം അനുവദിച്ചു. കരാര്‍ ഉപ കരാര്‍ കമ്പനികള്‍ ഈ റോഡ്‌ നിര്‍മ്മാണം ശരിയായ വിധം നടത്തിയിട്ടില്ല. അതിനാല്‍ പരാതികള്‍ക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ പകല്‍ പോലെ കാണാം.

error: Content is protected !!