Input your search keywords and press Enter.

ഐഎസ്ആർഒയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനമാക്കി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി.

വിക്രം സാരാഭായ് സ്പേസ് സെൻറ്റർ (VSSC) വേളി/ തുമ്പ, ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (LPSC) വലിയമല , ഐ എസ് ആർ ഒ-ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(IISU) വട്ടിയൂർക്കാവ്, അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (APEP) ആലുവ, തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു.

ഐ എസ് ആർ ഒയുടെ സാമഗ്രികൾക്കും, ജോലി ചെയ്യുന്നവർക്കും, സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.

പ്രദേശം “ഡ്രോൺ നിരോധിത മേഖലയായി” കേരള ഗവൺമെൻ്റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടർ നടപടി കൈക്കൊള്ളുമെന്ന് വി.എസ്.എസ്.സി അറിയിച്ചു

error: Content is protected !!