Input your search keywords and press Enter.

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തിൽ ജഗദീപ് ധൻകർ പറഞ്ഞു.അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്.

ഉപ രാഷ്ട്രപതി രാജിവെച്ച ഒഴിവിലേക്ക് കേരളത്തില്‍ നിന്നുള്ള” ഒരാള്‍ “വരുമോ ..?

ഇന്ത്യയുടെ ഉപ രാഷ്ട്രപതി ജഗദീപ് ധൻഖർ അപ്രത്യക്ഷമായി രാജി വെച്ചു കൊണ്ട് രാഷ്ട്രപതിയ്ക്ക് രാജി കത്ത് നല്‍കി. ശാരീരികമായി സുഖം ഇല്ല എന്ന് ആണ് പറയുന്നത്. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. ഉപ രാഷ്ട്രപതിയുടെ പെട്ടെന്ന് ഉള്ള രാജി രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചയാകുന്നു.

കേരളത്തിലെ പ്രമുഖ എം പിയ്ക്ക് വേണ്ടിയാണ് ഈ സ്ഥാനം ഒഴിഞ്ഞത് എന്നുള്ള അഭ്യൂഹം പരന്നു. എന്‍ ഡി എയുമായി ഏറെ അടുത്ത തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ പേര് ആണ് ഈ നിമിഷം പറയുന്നത്. അമേരിക്കയടക്കം ഉള്ള ഇന്ത്യയുടെ നയതന്ത്ര ചര്‍ച്ചകളില്‍ ചുക്കാന്‍ പിടിച്ചത് തരൂര്‍ ആണ്. പാകിസ്താന്‍റെ ചെയ്തികളെ വിവിധ രാജ്യങ്ങളില്‍ വിശദമായി അറിയിക്കാന്‍ ഇന്ത്യ വിവിധ സംഘങ്ങളെ നിരവധി രാജ്യങ്ങളില്‍ അയച്ചു. അതില്‍ ഒരു സംഘത്തിലെ പ്രധാനി ആയിരുന്നു ശശി തരൂര്‍.

കോണ്‍ഗ്രസ് എതിര്‍ത്തിട്ടും ശശി തരൂര്‍ രാജ്യ താല്പര്യം മുന്‍ നിര്‍ത്തി വിദേശ രാജ്യങ്ങളില്‍ ചര്‍ച്ച നയിച്ചു. ഇത് എന്‍ ഡി എയുടെ രാഷ്ട്രീയ അജണ്ട ആയിരുന്നു. ശശി തരൂരിന് രാജ്യത്തിലെ ഏറ്റവും നല്ല സ്ഥാനം നല്‍കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിച്ചാല്‍ അത് നടപ്പിലാകും. രാഷ്ട്രീയ അജണ്ട നടപ്പിലായാല്‍ കേരളത്തില്‍ നിന്നുള്ള ഒരാള്‍ ഉപ രാഷ്ട്രപതിയാകും.

error: Content is protected !!