ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: റാലി ഫ്ളാഗ് ഓഫ് ചെയ്തു
ജില്ലാ വനിത ശിശു വികസന ഓഫീസും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ വിമണിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാന്‍സ് ക്ലബിന്റെ ഫ്ലാഷ് മോബോടെയാണ് റാലി ആരംഭിച്ചത്. ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയില്‍ വനിതാ ബൈക്ക് റൈഡേഴ്‌സ്, വിക്ടോറിയ, മേഴ്‌സി, ചിറ്റൂര്‍ കോളേജുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി, വിമന്‍സ് സെല്‍ അംഗങ്ങള്‍, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഡബ്ല്യു.സി.ഡി. ജീവനക്കാര്‍ എന്നിവര്‍ അണിനിരന്നു. വിവിധ നിറങ്ങളില്‍ അണിനിരന്ന റാലി നഗരത്തിലൂടെ സഞ്ചരിച്ച് സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു. ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നടന്ന ഹാന്‍ഡ് പ്രിന്റ് ക്യാമ്പയിന്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥികളുടെ സ്‌കിറ്റ്, മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്യൂഷന്‍ ഡാന്‍സ്, വിവിധ വകുപ്പ് ജീവനക്കാരുടെ കവിതാ ആലാപനം എന്നിവയും നടന്നു. പരിപാടിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി മിനിമോള്‍, വനിതാ സംരക്ഷണ ഓഫീസര്‍ ഇ ജെഷിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്‍ രമ, വനിത ശിശു വികസന ഓഫീസ് ജൂനിയര്‍ സുപ്രണ്ട് രതി, ജില്ലാ തലത്തിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, വനിത ശിശു വികസന വകുപ്പ് ജീവനക്കാര്‍, ഹബ് ജീവനക്കാര്‍, പ്രോഗ്രാം ഓഫീസ് ജീവനക്കാര്‍, ഡിസിപിയു ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, പാലക്കാട് വിക്ടോറിയ, മേഴ്‌സി, ചിറ്റൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഏകദേശം 350 ഓളം പേര്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികള്‍ക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ.് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍ എസ് എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്‌ലോര്‍), ചിറ്റൂര്‍ അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പല്‍ ഓഫീസ്, പട്ടാമ്പി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (മെയിന്‍ ബ്ലോക്ക്), മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍.
ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തില്‍ തൃത്താല കൂറ്റനാട് വട്ടേനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി വൊക്കേഷണല്‍ ഹൈസ്‌കൂള്‍ ആന്‍ഡ് എന്‍.എസ്.എസ്.ബി.എഡ് ട്രെയിനിങ് കോളേജ്, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ്സ യന്‍സ് കോളേജ്, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം, സെന്‍ട്രല്‍ സ്‌കൂള്‍, കുഴല്‍മന്ദം പെരിയപാലം സി എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറ്റൂര്‍ കൊഴിഞ്ഞാംപാറ നാട്ടുകല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലങ്കോട് ബി.എസ്.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂള്‍, നെന്മാറ എന്‍എസ്എസ് കോളേജ്, മലമ്പുഴ പാലക്കാട് വിക്ടോറിയ കോളേജ്, ആലത്തൂര്‍ എ എസ് എം എം എച്ച് എസ് എസ് എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍.
എസ്.ഐ.ആര്‍ : പെരുവെമ്പ് വില്ലേജില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക്
വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണ പരിപാടിയുടെ ഭാഗമായി പെരുവെമ്പ് വില്ലേജ് പരിധിയിലെ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളുടെ എന്യൂമറേഷന്‍ ഫോം കളക്ഷന്‍ സെന്റര്‍ ഇന്നും (നവംബര്‍ 26) നാളെയും (നവംബര്‍ 27 ) പെരുവെമ്പ് വില്ലേജില്‍ പ്രവര്‍ത്തിക്കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.