പത്തനംതിട്ട: ക്രൈസ്തവ ന്യൂനപക്ഷത്തെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്, അടിയന്തരമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ജില്ല, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു യോഗം കോന്നിയിൽ 2025 ഡിസംബർ 1ന് വൈകുന്നേരം 4 മണിക്ക് KSRTC ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ന്യൂനപക്ഷ അവകാശങ്ങൾ ലഭിക്കാൻ അർഹതയുള്ള ക്രൈസ്തവ സമൂഹം തെറ്റിദ്ധരിക്കപ്പട്ടിരിക്കയാണ്. ആയതിനാൽ ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് ഗവണ്മെൻ്റ് മുൻകൈയ്യെടുക്കണമെന്ന് ഞങ്ങൾ ആവിശ്യപ്പെടുന്നു. ക്രൈസ്തവ സമൂഹവും പൊതുജനങ്ങളും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള ഉദ്ദേശത്തോടെ നടത്തുന്ന ഈ യോഗത്തിന്റെ ആവശ്യകതയും ഗൗരവവും കണക്കിലെടുത്ത്, പ്രസ്തുത മീറ്റിംഗിലേക്ക് എല്ലാ വിശ്വാസ സമൂഹത്തിൻ്റേയും സാന്നിധ്യം ഉണ്ടാകണമെന്ന് ജില്ലാ പ്രസിഡണ്ട് ഫാ. ബെഞ്ചമിൻ കോശി ശങ്കരത്തിൽ, സംസ്ഥാന ട്രഷറർ ബാബു വെമ്മേലി, ജില്ല സെക്രട്ടറി അനീഷ് തോമസ് എന്നിവർ വിനയപുരസരം അഭ്യർത്ഥിക്കുന്നു.