തദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 17 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 17 പ്രശ്ന ബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങല്‍, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കല്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ 11 ബൂത്തിലും
പന്തളം നഗരസഭയില്‍ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുന്നത്.
ഗ്രാമപഞ്ചായത്ത്/ നഗരസഭ, വാര്‍ഡ്, ബൂത്ത് എന്ന ക്രമത്തില്‍:
കോട്ടങ്ങല്‍-കോട്ടങ്ങല്‍ പടിഞ്ഞാറ് – സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചുങ്കപ്പാറ
കോട്ടങ്ങല്‍- ചുങ്കപ്പാറ വടക്ക്- സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചുങ്കപ്പാറ
പെരിങ്ങര- ചാത്തങ്കേരി- ചാത്തങ്കേരി എസ്.എന്‍.ഡി.പി.എച്ച്.എസ് കിഴക്കുഭാഗം, പടിഞ്ഞാറ് ഭാഗം
സീതത്തോട്- ഗവി- ഗവ. യു.പി.എസ് മൂഴിയാര്‍, കെ.എഫ്.ഡി.സി ഡോര്‍മെറ്ററി ബില്‍ഡിംഗ് കൊച്ചുപമ്പ, ഗവ. എല്‍.പി എസ് ഗവി
അരുവാപ്പുലം- കല്ലേലി തോട്ടം- അങ്കണവാടി നമ്പര്‍ 29 ആവണിപ്പാറ
പള്ളിക്കല്‍- പഴകുളം- ഗവ. എല്‍ പി എസ് പഴകുളം തെക്ക് ഭാഗം, വടക്ക് ഭാഗം
ഏനാദിമംഗലം- കുറുമ്പകര- യുപിഎസ് തെക്കേകെട്ടിടം കുറുമ്പകര
പന്തളം നഗരസഭ- ഉളമയില്‍- കടയ്ക്കാട് ജി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കടയ്ക്കാട്- കടയ്ക്കാട് ജി.എല്‍.പി.എസ് വടക്ക്ഭാഗം
പന്തളം നഗരസഭ – കടയ്ക്കാട് കിഴക്ക്- കടയ്ക്കാട് എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- കുരമ്പാല വടക്ക്- കടയ്ക്കാട് എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ കിഴക്ക് -ചേരിയ്ക്കല്‍ എസ്.വി.എല്‍.പി.എസ് കിഴക്ക് ഭാഗം
പന്തളം നഗരസഭ- ചേരിക്കല്‍ പടിഞ്ഞാറ്- ചേരിയ്ക്കല്‍ എസ്.വി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗം
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് – നിര്‍ദേശങ്ങള്‍
പോളിംഗ് ഏജന്റുമാരായി ആരെയൊക്കെ നിയോഗിക്കാം
പോളിംഗ് ഏജന്റുമാരായി നിയോഗിക്കപ്പെടുന്നവര്‍ ആ മണ്ഡലത്തിലെ സാധാരണ താമസക്കാരും ബന്ധപ്പെട്ട വാര്‍ഡിലെ വോട്ടര്‍മാരുമായിരിക്കണം. അവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ രേഖയും ഉണ്ടായിരിക്കണം.
അഭിപ്രായ വോട്ടെടുപ്പ്, എക്‌സിറ്റ് പോള്‍
അഭിപ്രായ വോട്ടെടുപ്പിന്റെയോ എക്‌സിറ്റ് പോളിന്റെയോ ഫലം എല്ലാ ബൂത്തുകളിലേയും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ പ്രഖ്യാപിക്കാന്‍ പാടില്ല.
ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്
പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നും 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും വേണം
പോളിംഗ് സ്റ്റേഷനുകള്‍ക്ക് സമീപം വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല
പോളിംഗ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല.
പോളിംഗ് സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ പാടില്ല
ഒബ്‌സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ പോളിംഗ് സ്റ്റേഷനകത്ത് കൊണ്ടു പോകാന്‍ അനുവാദമില്ല.
വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ്
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ്ങ് ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
തീയതി- ബ്ലോക്ക്/ നഗരസഭ-സ്ഥലം എന്ന ക്രമത്തില്‍
ഡിസംബര്‍ മൂന്ന്
ഇലന്തൂര്‍ ബ്ലോക്ക്- സെന്റ് തോമസ് കോളജ് കോഴഞ്ചേരി,
അടൂര്‍ നഗരസഭ- ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍ അടൂര്‍
തിരുവല്ല നഗരസഭ- എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവല്ല
ഡിസംബര്‍ നാല്
പന്തളം ബ്ലോക്ക്- എന്‍എസ്എസ് കോളജ് പന്തളം
റാന്നി ബ്ലോക്ക്- സെന്റ് തോമസ് കോളജ് റാന്നി
കോയിപ്രം ബ്ലോക്ക്- സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരവിപേരൂര്‍
മല്ലപ്പള്ളി ബ്ലോക്ക്- സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മല്ലപ്പള്ളി
പറക്കോട് ബ്ലോക്ക്- ബിഎഡ് സെന്റര്‍ അടൂര്‍
കോന്നി ബ്ലോക്ക്- അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എലിയറയ്ക്കല്‍
പന്തളം നഗരസഭ- എന്‍എസ്എസ് കോളജ് പന്തളം
പത്തനംതിട്ട നഗരസഭ- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട
ഡിസംബര്‍ അഞ്ച്
പുളിക്കീഴ് ബ്ലോക്ക്- ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാവുംഭാഗം തിരുവല്ല
മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം, പ്ലസ് ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്റെ സൗജന്യ പരിശീലനം ഡിസംബര്‍ 10 മുതല്‍. പരിശീലന കാലാവധി 30 ദിവസം. പ്രായം 18 – 49. ഫോണ്‍: 0468 2270243, 04682992293.
പി എസ് സി അഭിമുഖം
ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നം. 742/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 17,18,19 തീയതികളില്‍ പത്തനംതിട്ട പി എസ് സി ഓഫീസില്‍ അഭിമുഖം നടക്കും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തി വിവരകുറിപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.