Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (11/12/2025)

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനം

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിര്‍ദേശം. കൗണ്ടിംഗ് ഏജന്റുമാര്‍ ചുമതലപ്പെട്ട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഹാളില്‍ നിന്ന് പുറത്തുപോകണം. വോട്ടെണ്ണലുമായി ഏര്‍പെടുത്തിയ ക്രമീകരണം ബ്ലോക്ക്/ നഗരസഭ അടിസ്ഥാനത്തില്‍ വിലയിരുത്തി.

ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജില്ലയിലാകെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.

നഗരസഭയുടെ പേര്

വോട്ടെണ്ണല്‍ കേന്ദ്രം

അടൂര്‍ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍
പത്തനംതിട്ട പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്
തിരുവല്ല തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പന്തളം പന്തളം എന്‍.എസ്.എസ് കോളജ്

 

ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍:

മല്ലപ്പള്ളി ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പുളിക്കീഴ് കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കോയിപ്രം അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ഇലന്തൂര്‍ ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം കോഴഞ്ചേരി സെന്റ് തോമസ് കോളജ്
റാന്നി റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ റാന്നി സെന്റ് തോമസ് കോളജ്
കോന്നി കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പന്തളം പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി പന്തളം എന്‍.എസ്.എസ് കോളജ്
പറക്കോട് ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍ അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍

 

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 13 രാവിലെ എട്ട് മുതല്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വോട്ടെണ്ണല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ കൗണ്ടിംഗ് കേന്ദ്രത്തില്‍ നടക്കും. നഗരസഭയുടെ വോട്ടെണ്ണല്‍ അതാത് കേന്ദ്രങ്ങളില്‍ നടക്കും. ഒരു സ്ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണല്‍ മേശയുടെ എണ്ണത്തിന് തുല്യമായ ആളുകളെ കൗണ്ടിംഗ് ഏജന്റുമാരായി വരണാധികാരിക്ക് നോട്ടീസ് നല്‍കി നിയമിക്കാം. ഓരോ വാര്‍ഡിലും പോസ്റ്റല്‍ വോട്ട് ആദ്യം എണ്ണും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ഫലം പ്രഖ്യാപിക്കും.

 

ജില്ല പഞ്ചായത്ത്: പോളിംഗ് ശതമാനം

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, ആകെ വോട്ടര്‍മാര്‍, വോട്ട് ചെയ്തവര്‍, പോളിംഗ് ശതമാനം എന്ന ക്രമത്തില്‍

പുളിക്കീഴ്

61401

41270

67.21%

കോയിപ്രം

61500

39395

64.06%

മല്ലപ്പള്ളി

57257

38350

66.98%

ആനിക്കാട്

63694

42407

66.58%

അങ്ങാടി

54905

34364

62.59%

റാന്നി

52786

35054

66.41%

ചിറ്റാര്‍

49181

34002

69.14%

മലയാലപ്പുഴ

45750

30333

66.30%

കോന്നി

45355

30684

67.65%

പ്രമാടം

45361

31368

69.15%

കൊടുമണ്‍

58414

40031

68.53%

കലഞ്ഞൂര്‍

52729

35341

67.02%

ഏനാത്ത്

49111

33659

68.54%

പള്ളിക്കല്‍

55677

38833

69.75%

കുളനട

58487

39698

67.87%

ഇലന്തൂര്‍

45784

30697

67.05%

കോഴഞ്ചേരി

60134

38727

64.40%

ആകെ വോട്ടര്‍മാര്‍- 917526, വോട്ട് ചെയ്തവര്‍- 614213, പോളിംഗ് ശതമാനം- 66.94

 

ദര്‍ഘാസ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസിലേക്ക് സ്‌ക്വാഡ് 4 ( ഔട്ടര്‍ പമ്പ) പ്രവര്‍ത്തനത്തിന് (പമ്പ, നിലയ്ക്കല്‍ ഒഴികെ ജില്ലയിലെ ഇതര സ്ഥലങ്ങള്‍) ഡിസംബര്‍ 22 മുതല്‍ തീര്‍ഥാടനകാലം അവസാനിക്കുന്നതുവരെ വാഹനം വാടകയ്ക്ക് നല്‍കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 19 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 0468 2222612.

 

കമ്പ്യൂട്ടര്‍ പരിശീലനം

കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഒരു മാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു. യോഗ്യത എസ് എസ് എല്‍ സി. പ്രായപരിധി 15-45. ഫോണ്‍ : 9188910571.

 

മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി.

കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ശുദ്ധജല സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യവും കക്കൂസുകളില്‍ നിക്ഷേപിക്കുക.

പനി, ഓക്കാനം , ഛര്‍ദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞ നിറം എന്നിവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരമറിയിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കണം. അശാസ്ത്രീയ ചികിത്സാ മാര്‍ഗം സ്വീകരിക്കരുത്.

error: Content is protected !!