Input your search keywords and press Enter.

തദ്ദേശതിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ

തദ്ദേശതിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്

ജില്ല പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ എണ്ണും

തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് വോട്ടെണ്ണല്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ കൗണ്ടിംഗ് കേന്ദ്രത്തിലും നഗരസഭയുടെ വോട്ടെണ്ണല്‍ അതാത് കേന്ദ്രങ്ങളിലുമാണ്. ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ജില്ല പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റ് അതാത് വരണാധികാരി എണ്ണും. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റ് എണ്ണും. തുടര്‍ന്ന് മെഷീന്‍ വോട്ടും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോഗ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക.

വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോംഗ് റൂം തുറന്ന് മെഷീന്‍ ഓരോ വാര്‍ഡിലെയും കൗണ്ടിംഗ് ഹാളിലെത്തിക്കും.

വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ടേബിളില്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീല്‍, സ്പെഷ്യല്‍ ടാഗ് എന്നിവ ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പാക്കും. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ വോട്ടെണ്ണും.

കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും വോട്ടുവിവരം ലഭിക്കും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഓരോ ബൂത്തും എണ്ണിതീരുന്നതനുസരിച്ച് വോട്ടുനില ട്രെന്‍ഡില്‍ അപ്ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാം. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:

നഗരസഭയുടെ പേര്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍

അടൂര്‍ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍
പത്തനംതിട്ട പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്
തിരുവല്ല തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പന്തളം പന്തളം എന്‍.എസ്.എസ് കോളജ്

 

ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍

മല്ലപ്പള്ളി ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പുളിക്കീഴ് കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കോയിപ്രം അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ഇലന്തൂര്‍ ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം കോഴഞ്ചേരി സെന്റ് തോമസ് കോളജ്
റാന്നി റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ റാന്നി സെന്റ് തോമസ് കോളജ്
കോന്നി കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
പന്തളം പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി പന്തളം എന്‍.എസ്.എസ് കോളജ്
പറക്കോട് ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍ അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍
error: Content is protected !!