തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍ തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിനുള്ള അപേക്ഷ നവംബർ 11 വരെ നീട്ടി. ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഈ മാസം 10–ാം തീയതിലെ വിജ്ഞാപനവും പുതുക്കിയ പ്രൊസസ്സിങ് ഫീ അടക്കമുള്ള വിശദവിവരങ്ങളും https://prasarbharati.gov.in/pbvacancies/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.…
പത്തനംതിട്ട ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് ഒക്ടോബര്‍ 15 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത : എംബിഎ/എംഎസ്ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്. പ്രായ പരിധി 20 മുതല്‍ 35 വയസ് വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പും സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരകണം. അഭിമുഖം നടക്കുന്ന സ്ഥലം : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസ്, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്,…
കൈറ്റിന്‍റെ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ഇനി ഹയർ സെക്കന്ററി ചോദ്യ ശേഖരവും പരിഷ്‌ക്കരിച്ച ‘സമഗ്ര പ്ലസ്’ പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ (Question Bank) തയ്യാറാക്കി കൈറ്റ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവിൽ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ‘സമഗ്രപ്ലസ്’ പോർട്ടലിലെ Question…
അസാപ് കേരളയിൽ ജോലി ഒഴിവ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ ടി സൊല്യൂഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപയാണ് ശമ്പളം. ഒക്ടോബർ 9 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in (https://asapkerala.gov.in/job/notification-for-the-post-of-it-solution-manager/) താത്കാലിക നിയമനത്തിന് അഭിമുഖം തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ) തസ്തികയിലെ…
ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തുപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. അപേക്ഷകൻ പ്ലസ് ടു / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ…
കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്. പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം :…
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക്…
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 10ന് സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 10ന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in ൽ ഓൺലൈനായി ഒക്ടോബർ 7 മുതൽ 9 വരെ ഓപ്ഷനുകൾ സമർപ്പിക്കണം. പുതുതായി ഉൾപ്പെടുത്തിയ കോളേജിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ സ്‌പെഷ്യൽ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ…
ജി വി രാജ സ്പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ് ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ…
മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എമർജെൻസി മെഡിസിനിലെ എംഡി/ഡിഎൻബി അല്ലെങ്കിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിലേതെങ്കിലുമുള്ള എംഎസ്/എംഡി/ഡിഎൻബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്പെഷ്യാലിറ്റിയിലുള്ള മികവിന്റെ കേന്ദ്രത്തിലോ ഉള്ള മൂന്നു വർഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം.…