Input your search keywords and press Enter.

featured

വീട്ടിലിരുന്ന് ഡോക്ടറെ കാണാം :ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി

വീട്ടിലിരുന്ന് ഡോക്ടറെ കാണാം :ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ…

256 ഏക്കർ ഭൂമിയില്‍ കേരളത്തില്‍ സൂ സഫാരി പാർക്ക്: നടപടിക്രമമായി

256 ഏക്കർ ഭൂമിയില്‍ കേരളത്തില്‍ സൂ സഫാരി പാർക്ക്: നടപടിക്രമമായി തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള…

അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള :ജൂലൈ 26 മുതൽ 31 വരെ

അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള :ജൂലൈ 26 മുതൽ 31 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വ ചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. കൈരളി തിയേറ്റർ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നൽകിയാണ് ചീഫ് സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചത്. ജിയോബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രത്തിൽ…

കേരളത്തിലെ പീഡിയാട്രിക് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു

കേരളത്തിലെ പീഡിയാട്രിക് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഠിനമായ കാര്‍ഡിയോമയോപ്പതിയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 13 വയസ്സുകാരിക്ക് പുതുജീവന്‍ നല്‍കി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (ഡി.എസ്.ടി) സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി)യിലാണ് കേരളത്തിലെ പീഡിയാട്രിക് ഓര്‍ത്തോടോപ്പിക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ചെലവേറിയതും കുട്ടികളുടെ…

യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

  പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ജനത യുവമോർച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്നുമാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. ഇന്ത്യ – ബംഗ്ലാദേശ് വിമോചന സമരവേളയിൽ പാകിസ്ഥാൻ സൈന്യത്താൽ ബന്ധിയാക്കപ്പെട്ടു ജയിൽ വാസം അനുഭവിച്ച വിമുക്ത സൈനികനായ ശിവൻ കുട്ടി യുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് നിതിൻ എസ് ശിവയ്ക്ക് ദീപശിഖ കൈമാറി. യുവമോർച്ച…

പത്തനംതിട്ട ജില്ലാ: പ്രധാന അറിയിപ്പുകള്‍ ( 25/07/2024 )

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോട്ടാങ്ങള്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക് നിയമിക്കുന്നതിനായി 18 നും 46 നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ…

ഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു

ഡോ : ജിതേഷ്ജിയ്ക്ക് സാഹിത്യരത്ന പുരസ്‌കാരം സമ്മാനിച്ചു തിരുവനന്തപുരം : കവിതാ സംസ്കാരിക വേദി ഏർപ്പെടുത്തിയ സാഹിത്യരത്ന പുരസ്‌കാരം കലാ-സാഹിത്യവിചിന്തകനും ഗ്രന്ഥകാരനും വീനസ് ബുക്സ് & പബ്ലിഷിംഗ് കമ്യൂൺ ചെയർമാനുമായ ഡോ. ജിതേഷ്ജിയ്ക്ക് സംസ്ഥാന രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. അവാർഡ് ഫലകത്തോടൊപ്പം മന്ത്രി തന്നെ ഒരു തത്സമയ രേഖചിത്രം വേദിയിൽ വച്ച് വരച്ച് അവാർഡ് ജേതാവായ ജിതേഷ്ജിക്ക് സമ്മാനിച്ച് സദസ്യരെ ഒന്നടങ്കം വിസ്മയിപ്പിക്കുകയും ചെയ്തു.…

കോന്നിയില്‍ കുടിവെള്ളം, പാല്‍ എന്നിവ സൗജന്യമായി പരിശോധിക്കാം ( 26/07/2024 )

  ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ 26/07/2024 കോന്നിയില്‍ വെച്ചു കുടിവെള്ളം ,പാല്‍ എന്നിവ സൗജന്യമായി പരിശോധിക്കാം എന്ന് അധികൃതര്‍ അറിയിച്ചു . പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ ലഭിക്കുന്നത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ 10.30 മുതല്‍ സേവനം ലഭിക്കും എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു . ഫോണ്‍ : 7593000862…

കോന്നി ബ്ലോക്ക് ഇളകൊള്ളൂർ ഡിവിഷന്‍ അംഗത്തിന്‍റെ അയോഗ്യത ഹൈക്കോടതി ശരിവെച്ചു

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിന് എതിരെ ജിജി സജി നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി തീരുമാനം എടുത്തത്‌. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയില്‍ ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍…

കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ : അപേക്ഷ ക്ഷണിച്ചു

  കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്…

error: Content is protected !!