Input your search keywords and press Enter.

featured

കൊല്ലം ജില്ലയിലെ പ്രധാന വാര്‍ത്തകള്‍

ബലിതര്‍പ്പണത്തിന് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും: ജില്ലാ കലക്ടര്‍ കര്‍ക്കിടകവാവ് ദിവസമായി ജൂലൈ28ന് വിവിധയിടങ്ങളില്‍ നടക്കുന്ന ബലിതര്‍പ്പണത്തിന് വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ചടങ്ങുകള്‍ എന്ന് ശുചിത്വ മിഷന്‍ ഉറപ്പുവരുത്തണം. 27,28 തീയതികളില്‍ കെ.എസ്.ഇ.ബി മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കണം. ശുചീകരണം അതാത് തദ്ദേശസ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. എല്ലാ കേന്ദ്രങ്ങളിലും പോലീസ്,…

കോന്നിയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് കെ എസ് ആര്‍ ടി സി ഏക ദിന വിനോദ യാത്ര തുടങ്ങുന്നു

  മലക്കപ്പാറയുടെ വശ്യ ഭംഗി ആസ്വദിക്കാന്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് ഏക ദിന വിനോദ യാത്ര തുടങ്ങുന്നു . ജൂലൈ 31 ഞായറാഴ്ച  രാവിലെ 4  മണിയ്ക്ക്  ഏക ദിന വിനോദ യാത്ര കോന്നി ഡിപ്പോയില്‍ നിന്നും  പുറപ്പെടും കോന്നിയില്‍ നിന്നും ആതിരപ്പള്ളി  , ചാര്‍പ്പ , വാഴച്ചാല്‍ ,പെരിങ്ങല്‍കുത്ത് റിസര്‍വോയര്‍ ,ഷോളയാര്‍ ചെക്ക്‌ ഡാം , ഷോളയാര്‍…

ലോക് സഭയിലും  രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടു

  അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീ‍ർ, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകൾ അൺപാ‍ർലിമെൻററിയായി പ്രഖ്യാപിച്ചു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 18ന് പാർലിമെന്റ് വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായാണ് വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അൺപാർലിമെൻററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടികയുമായി കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അരാഷ്ട്രീയവാദി’, ശകുനി, ഏകാധിപതി, ഖാലിസ്ഥാനി, കരിദിനം, കഴിവില്ലാത്തവൻ, കാപട്യം, തുടങ്ങിയ വാക്കുകളും നിരോധിച്ചിട്ടുണ്ട്. ഈ വാക്കുകളൊന്നും തന്നെ…

 വാനര വസൂരിയ്‌ക്കെതിരെ കേരളത്തില്‍ അതീവ ജാഗ്രത

  വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത്…

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

ആരോഗ്യ സംരക്ഷണ ശീലങ്ങള്‍ ഉറപ്പാക്കുക  എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ ചുമതലയായെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എം.ആര്‍.എസിലെ (മോഡല്‍ റെസിഡഷ്യല്‍ സ്‌കൂള്‍) ഓരോ വിദ്യാര്‍ത്ഥികളും മികച്ച വിദ്യാഭ്യാസം നേടി  ആരോഗ്യ സംരക്ഷണ ശീലങ്ങള്‍ ഉറപ്പാക്കണമെന്നും അത് ഓരോ വിദ്യാര്‍ത്ഥിയുടെയും ചുമതലയാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി പറഞ്ഞു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീ – മെട്രിക്ക് -പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ…

പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/07/2022)

എന്റെ നഗരം, ശുചിത്വ നഗരം മേഖലതല ശില്‍പ്പശാലകള്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശില്‍പ്പശാലകള്‍ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,…

പത്തനംതിട്ട ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കും

    ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കാന്‍സര്‍ സെന്റര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം കണ്ടെത്താനും തുടര്‍ നടപടികള്‍ക്കുമായാണ് രജിസ്റ്റര്‍ തയാറാക്കുക. എല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം.രജിസ്റ്റര്‍ തയാറാക്കുന്നതിനായി ജില്ലയിലെ…

അച്ചന്‍ കോവിലില്‍ തേക്ക് മരം വീണ് വീട് പൂർണമായി തകർന്നു

  കനത്ത കാറ്റിലും മഴയിലും അച്ചന്‍ കോവിൽ ദേവസ്വത്തിലെ തേക്ക് മരം വീണു വീട് പൂർണമായി തകർന്നു.അച്ചൻകോവിൽ ഊനാട്ടു കോയിക്കൽ അമ്പിനാഥൻ പിള്ളയുടെ വീടാണ് തകർന്നത്. അച്ചന്‍ കോവിൽ ദേവസ്വത്തിലെ വർഷങ്ങൾ പഴക്കമുള്ള തേക്കു മരമാണ് വീണത്. മഴ സമയത്ത് വീട്ടുകാർ പുറത്ത് ആയിരുന്നതിനാൽ ആർക്കും അപകടങ്ങൾ ഉണ്ടായില്ല.വർഷങ്ങളായി ദേവസ്വം ബോർഡ് ഈ മരങ്ങൾ വെട്ടി മാറ്റാം എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ഇനിയും ഇതുപോലെ അപകടാവസ്ഥയിലുള്ള തേക്ക്…

ശക്തമായ മഴ , ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള (യല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലും കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മുഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക്…

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്:ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്

  ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും വാതില്‍പ്പടി സേവനങ്ങളും ചെറുകോല്‍ പഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍കുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് സംസാരിക്കുന്നു: അടിസ്ഥാന സൗകര്യവികസനം പൊതുജനങ്ങള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന കുടുംബാരോഗ്യകേന്ദ്രം, അങ്കണവാടികള്‍, സ്‌കൂള്‍, വെറ്ററിനറി…

error: Content is protected !!