Input your search keywords and press Enter.

featured

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (15 ജൂൺ) പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി  പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.  2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ…

രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണം: ജില്ലാ കളക്ടര്‍

രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണം: ജില്ലാ കളക്ടര്‍ രക്തദാന പ്രക്രീയയില്‍ വിദ്യാര്‍ത്ഥികള്‍ സാരഥികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ് അയ്യര്‍ പറഞ്ഞു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡിസി വോളണ്ടിയേഴ്‌സും മലയാലപ്പുഴ മുസലിയാര്‍ കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വാക്കുകളില്‍ ഒതുക്കാതെ രക്തദാനം പ്രാവര്‍ത്തികമാക്കണം. രക്തദാനം വളരെ ശാസ്ത്രീയവും സാങ്കേതികവുമായ പ്രകീയയാണെന്നും ഒരു തവണയെങ്കിലും രക്തം ദാനം ചെയാന്‍…

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഡേറ്റാ എന്‍ട്രി ഒഴിവ്

  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി  തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 01.06.2022ല്‍ 35 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9497 713 258…

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കും

  അര്‍ഹരായവര്‍ക്ക് അര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അഡ്വ.കെ യു ജനീഷ് കുമാര്‍ എം എല്‍ എപറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ. കോന്നി സ്വദേശി കല്യാണി തങ്കപ്പന് കാര്‍ഡ് നല്‍കിയായിരുന്നു ജില്ലാതല വിതരണോദ്ഘാടനം. സംസ്ഥാനതലത്തില്‍ നടന്ന പരിപാടിയിലൂടെ ഒരു ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭ്യമാക്കിയത്. കോന്നി മണ്ഡലത്തില്‍…

കോന്നിയിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു

  കെപിസിസി ആസ്ഥാനമായ ഇന്ദിരഭവൻ നേരെയും കോന്നിയിൽ യൂത്ത് കോൺഗ്രസ്സ്,ഐഎൻറ്റിയൂസി കൊടിമരങ്ങൾ നശിപ്പിച്ചു കൊണ്ട് സിപിഎം ഗുണ്ടകൾ നടത്തിയ അക്രമത്തിൽ പ്രധിഷേധിച്ച്‌,കെപിസിസിയുടെ ആഹ്വാന പ്രകാരം കോന്നിയിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ചു കറുത്ത ബാഡ്ജുകൾ കുത്തി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.കെപിസിസി അംഗംമാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ റോബിൻ പീറ്റർ,വെട്ടൂർ ജ്യോതിപ്രസാദ്,ചിറ്റൂർ ശങ്കർ,എസ്.സന്തോഷ് കുമാർ,ജി ശ്രീകുമാർ,അഡ്വ.സിറാജുദീൻ,ദീനാമ്മ റോയ്,സുലേഖ വി നായർ,പ്രവീൺ…

കോന്നി അതുമ്പുംകുളത്ത്‌ “ഓൾഡ് എജ് ഹോം” ആരംഭിക്കും

  കോന്നി : കോന്നി അതുംമ്പുംകുളത്തെ ജഗദമ്മ കുട്ടപ്പൻ സംഭാവന നൽകിയ ഒരേക്കർ 30 സെൻറ് സ്ഥലത്ത് ഓൾഡ് ഏജ് ഹോം പണിയാനുള്ള പദ്ധതിക്ക് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതുയോഗം അംഗീകാരം നൽകി. 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ആണ് ഇവിടെ പരിചരിക്കാൻ ഉദ്ദേശിക്കുന്നത്. കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം നടന്നു.പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ…

കെ എസ് ടി പി വെള്ളം അടിക്കടാ …. കോന്നി എലിയറക്കലെ വ്യാപാരികള്‍ :പൊടി ശല്യം അതി രൂക്ഷം

  കെ എസ് ടി പി റോഡ്‌ പണികള്‍ നടക്കുന്ന കോന്നി എലിയറക്കല്‍ ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം തളിക്കാത്തത് കാരണം പൊടി ശല്യം അതി രൂക്ഷമായി . ഈ മേഖലയിലെ വ്യാപാരികള്‍ രാവിലെ മുതല്‍ രൂക്ഷമായ പൊടി ശല്യം അനുഭവിക്കുന്നു . ഈ റോഡില്‍ കൃത്യമായി വെള്ളം തളിച്ചിരുന്നു . എന്നാല്‍ ഇന്ന് “വെള്ളം വണ്ടി “വന്നിട്ടില്ല . രാവിലെ മുതല്‍ പൊടി ശല്യം ഉണ്ടെങ്കിലും വെയില്‍ മൂത്തതോടെ…

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

  മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദി(28)നെയാണ് 15 ദിവസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചത്. ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും…

നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു

  നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു. കോന്നി എംഎൽഎ അഡ്വ.കെ യു ജെനിഷ് കുമാർ ശാഖയുടെയും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുട്ടപ്പൻ കെ എ എടിഎം ന്റെയും 11 ആം വാർഡ് മെമ്പർസൂസമ്മ കെ കുഞ്ഞുമോൻ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് ബിനോയ്‌ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ ഹെഡ് ജോയ്…

മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീ കോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. പൊലീസിന്റെ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലക്കലിൽ സ്‌പോട്ട്ബുക്കിങ്ങ് സംവിധാനമുണ്ട്.…

error: Content is protected !!