Input your search keywords and press Enter.

featured

അറ്റ്‌ലസ് രാമന്ദ്രന്റെ 57.45 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

  ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറ്റ്‌ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ എം എം രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പു കണ്ടുകെട്ടി. 2013നും 2018നും ഇടയില്‍ നടന്ന, 242.40 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുകേസിലാണ് നടപടിയെന്ന് ഇഡി അറിയിച്ചു. കണ്ടുകെട്ടിയ സ്വത്തുവകകളില്‍ സ്വര്‍ണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിരനിക്ഷേപങ്ങള്‍, മറ്റു ജംഗമവസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നു.   കേരള പോലിസ് രജിസ്റ്റര്‍…

ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം

  വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18 ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാലും, വെയര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. മലയില്‍…

കോന്നി വകയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന പെരുന്നാൾ ശുശ്രുഷ നടന്നു

  വകയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓശാന പെരുന്നാൾ ശുശ്രുഷയ്ക്ക് ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, ഫാ. അനിഷ് കെ സാം, ഫാ.റ്റി ബിൻ ജോൺ എന്നിവർ നേതൃത്വം നല്കി. ഹാശ ആഴ്ച ശുശ്രുഷ സമയക്രമം തിങ്കൾ മുതൽ ബുധൻ വരെ രാത്രിനമസ്കാരം 5am പ്രഭാതനമസ്കാരം 7.30am ഉച്ചനമസ്കാരം 12pm, സന്ധ്യനമസ്കാരം 5:30pm.(എല്ലാ ദിവസവും ) വ്യാഴം പെസഹ കുർബാന 3am. ദുഖവെള്ളി ശുശ്രുഷ 8am ദുഖശനി…

പത്തനംതിട്ട ജില്ലയിൽ പോലീസ്സ് സ്പെഷ്യൽ ഡ്രൈവിൽ വ്യാപക അറസ്റ്റ്

തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിശാന്തിനി IPS ന്റെ നിർദേശപ്രകാരം ഇന്നലെ (09.04.2022)രാത്രി 10 മുതൽ ഇന്ന് വെളുപ്പിന് 3 മണിവരെ നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിൽവിവിധ കേസുകളിലായി വ്യാപക അറസ്റ്റ്.   ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കേസുകളിൽ 106 പേരെയാണ് പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് 17, കഞ്ചാവ് ഉപയോഗിച്ചതിന് 4 ,പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 11, മദ്യപിച്ചുള്ള ഡ്രൈവിങ്ങിന്…

ആത്മവിശ്വാസമില്ലാത്ത ആർക്കും ഒരു പ്രതിസന്ധിയേയും തരണം ചെയ്യാനാവില്ല

ഞായറാഴ്ച ചിന്ത : പമ്പ വിഷന്‍ ഡോട്ട് കോം ടീം    കടുത്ത വേനലിൽ, അവർ കഴിഞ്ഞിരുന്ന കുളം വറ്റിയപ്പോൾ, രണ്ടു തവളകൾ, വെള്ളമന്വേഷിച്ചിറങ്ങി. ഒരു വീടിനു മുമ്പിലിരുന്ന കലത്തിലേക്കവർ എടുത്തു ചാടി. എന്നാൽ, അതിൽ വെള്ളമായിരുന്നില്ല, തൈരായിരുന്നു! നീന്തി, പുറത്തു ചാടാൻ അവർ കുറേ നേരം ശ്രമിച്ചെങ്കിലും, കഴിഞ്ഞില്ല. ഒടുവിൽ ഒരു തവള നിരാശനായി പറഞ്ഞു: “എന്തു ചെയ്താലും ഫലമില്ല, ഞാനിതാ വിട്ടിരിക്കുന്നു”. ആ തവള തൈരിൽ മുങ്ങിച്ചത്തു…

തണ്ണിത്തോട് മണ്ണീറയില്‍ പൊക്കവിളക്കുകൾ സ്ഥാപിച്ചു

  കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷന്റെ പരിധിയിൽ വരുന്ന മണ്ണീറയിൽ 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്ത് തണ്ണിത്തോട് ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പൊക്കവിളക്കുകൾ സ്ഥാപിച്ചു. മണ്ണീറ കത്തോലിക്ക പള്ളിപ്പടി, പുരാതന ക്ഷേത്രമായ തലമാനം മഹാശിവക്ഷേത്രം പടി എന്നിവിടങ്ങളിലാണ് പൊക്കവിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. കാട്ടുമൃഗങ്ങളുടെ ശല്യം ഏറെ അനുഭവിക്കുന്ന ഈ പ്രദേശങ്ങളിൽ പൊക്കവിളക്ക് സ്ഥാപിച്ചതിലൂടെ പ്രദേശവാസികൾക്ക് ആശ്വാസമാകും. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

കോന്നി വി. കോട്ടയംകേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു

  പത്തനംതിട്ട കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു .നാരങ്ങാനം പൈതൃക കലാകളരിയുടെ സഹകരണത്തോടെ 2022 ഏപ്രിൽ 15 (വിഷു) ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കളരിയിലേക്ക് പടയണിയെക്കുറിച്ച് കൂടുതൽ അറിയുവാനും പടയണി പഠിക്കുവാനും താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു . വിശദ വിവരങ്ങള്‍ക്ക്  :9846914048,9495542632,9497106380…

തപസ്: രണ്ടാം വാർഷികവും കുടുംബയോഗവും ആഘോഷിച്ചു

  സൈനിക സേവനത്തോടൊപ്പം നാടിന്റെ ഉന്നമനവും ലക്ഷ്യം ആക്കി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ രണ്ടാം വാർഷികം കുടുംബയോഗത്തോടെ ആഘോഷിച്ചു. പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പോടെ ആണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.. സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഉൽഘാടനം ചെയ്ത യോഗത്തിൽ തപസ് പ്രസിഡന്റ്‌ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.തപസ് സെക്രട്ടറി നിതിൻ രാജ്…

കെ.എം.എ.പ്രവാസീസ് ആൻ്റ് എംപ്ലോയ്സിൻ്റെ വാര്‍ഷികവും ധനസഹായ വിതരണവും

കെ.എം.എ.പ്രവാസീസ് ആൻ്റ് എംപ്ലോയ്സിൻ്റെ എട്ടാമത് വാർഷികവും റമളാൻ റിലീഫ് ,ധനസഹായം, മെഡിക്കൽ എക്യൂ പ്മെൻ്റ്സ് വിതരണവും കുമ്മണ്ണൂരിൽ കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അലി മുളന്തറ അദ്ധ്യക്ഷത വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ ,പഞ്ചായത്തംഗം ഷീബാ സുധീർ.കുമ്മണ്ണൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.സുന്ദരൻ, കുമ്മണ്ണൂർ മുസ്ലീം ജമാ അത്ത് ചീഫ് ഇമാം അൻസാരി മൗലവി അൽ കാഷ് ഫി, കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന…

സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി

  സി പി ഐ എം ജനറല്‍സെക്രട്ടറിയായി വീണ്ടും സീതാറാം യെച്ചൂരി. സിപിഐ എം 23 -ാം പാർട്ടി കോൺഗ്രസ്‌ യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് 2015ൽ നടന്ന 21 -ാം പാർട്ടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. ഹൈദരാബാദിൽ 2018ൽ ചേർന്ന പാർട്ടി കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാമൂഴം. യെച്ചൂരിക്കുപുറമെ പ്രകാശ് കാരാട്ട്, മണിക്…

error: Content is protected !!