Input your search keywords and press Enter.

featured

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു. ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ആതിര ജയന്‍,…

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് നവീകരണം പൂർത്തിയാകുന്നു

  പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് റൂമുകളുടെ നവീകരണം പൂർത്തിയാകുന്നു ഏറെനാളായി പ്രവർത്തനരഹിതമായിരുന്ന പേവാർഡിൻ്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത് .രണ്ടു നിലകളിലായി ഡീലക്സ് റൂമുകൾ അടക്കം 24 റൂമുകൾ ആണ് ഉള്ളത്. ഡീലക്സ് മുറികളിൽ എയർകണ്ടീഷൻ സൗകര്യവും എല്ലാ മുറികളിലും വാട്ടർഹീറ്റർ, ടിവി, ഇൻറർനെറ്റ് സൗകര്യവുമുണ്ടാകും. എല്ലാ റൂമിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുണ്ട്. പേവാർഡ് പാസ്സേജിന് രണ്ടുവശവും ജിപ്സം സീലിംഗ് ഉണ്ടാവും സ്റ്റെയർകെയ്സും , കോമൺ…

കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

  പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2017-18, 19 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ജില്ലയിലെ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറ്റവും കൂടുതല്‍ ക്യാഷ് അവാര്‍ഡ് വാങ്ങിയ (280000) അഭിജിത്ത് അമല്‍ രാജിന് ചെക്ക് കൈമാറി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…

പ്രകൃതിക്ഷോഭം: നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ എംഎല്‍എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡും തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്ന റാന്നി കക്കുഴിയില്‍ ജോബി മാത്യുവിന്റെ വീടും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.   കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ കാറ്റില്‍  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡിലെ താല്‍ക്കാലിക സ്‌കൂളിന്റെ പുറത്തേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. സ്‌കൂളിനെ കൂടാതെ രണ്ട് കടയും തകര്‍ന്നു. ബസ്…

കൊല്ലം ജില്ലാ അറിയിപ്പുകള്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ആകര്‍ഷക പരിപാടികള്‍ സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍ സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട ജില്ലാതല ആഘോഷത്തില്‍ ആകര്‍ഷകവും വ്യത്യസ്തവും ജനോപകാരപ്രദവും വിജ്ഞാന-വിനോദപ്രദവുമായ പരിപാടികള്‍ ഉള്‍പ്പെടുത്തുമെന്ന് സംഘാടക സമിതി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഏപ്രില്‍ 25 മുതല്‍ മെയ് ഒന്ന് വരെ ആശ്രാമം മൈതാനത്ത് നടത്തുന്ന പരിപാടിയുടെ ഒരുക്കം ചേംബറില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തുകയായിരുന്നു ജില്ലാ കലക്ടര്‍. നൂറോളം…

ശിശുക്ഷേമ സമിതി പഠന ക്ലാസ് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്ലാസ് വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പഠന ക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടൂരില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടൂരിന്റെ സാംസ്‌കാരിക രംഗത്തു നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും പഠന…

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

  പത്തനംതിട്ട (കോന്നി ): 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.   പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയരും.   ഒന്നാം…

ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം : കേരളാ പൊലീസ്

  ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ…

വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഡീസലും

  വിവാഹത്തിന് സാധാരണയായി വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെ, വ്യത്യസ്തമായ സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വിവാ​ഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ​ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു. കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ…

പ്ലേസ്‌മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കരിയർ സെന്റർ ഏപ്രിൽ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.   നാട്ടിക ആയുർവേദിക് ഹെൽത്ത് റിസോർട്ട്, ഇസാഫ് കോ-ഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളിലേക്ക് ബിരുദം, ഹോട്ടൽ മാനേജ്‌മെന്റ് യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 97 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 18ന് ഉച്ചയ്ക്ക് 12നു മുൻപായി https://bit.ly/3LylSOD എന്ന ലിങ്ക് വഴി പേര്…

error: Content is protected !!