Input your search keywords and press Enter.

featured

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ തുടരും. മാസ്‌ക്കുകൾ ഉപയോഗിക്കുന്നത് തുടരണം. കൈകളുടെ ശുചിത്വവും പാലിക്കണം.…

കോന്നിയിലെ മൂന്ന് റോഡ് വികസന പദ്ധതിയ്ക്ക് 50.4 കോടി അനുവദിച്ചു എന്ന എം.പി.യുടെ പ്രസ്താവന അവാസ്ഥവം

കോന്നിയിലെ മൂന്ന് റോഡ് വികസന പദ്ധതിയ്ക്ക് 50.4 കോടി അനുവദിച്ചു എന്ന എം.പി.യുടെ പ്രസ്താവന അവാസ്ഥവം. റോഡ് നിർമ്മാണ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ആൻ്റോ ആൻ്റണി എം.പി.യുടെ ശ്രമം സ്വയം അപഹാസ്യമാകുന്നതിന് തുല്യം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി : കോന്നി മണ്ഡലത്തിലെ മൂന്ന് റോഡ് വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്നും എം.പി. പിൻതിരിയണമെന്ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.കോന്നി മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് സെൻട്രൽ…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും: മന്ത്രി പി.പ്രസാദ് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പടിഞ്ഞാറെകല്ലട കാര്‍ഷിക വിപണി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കര്‍ഷകര്‍ക്ക് അന്തസുള്ള ജീവിതം നയിക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധികള്‍ പരിഹരിച്ച് കൃഷി ലാഭകരമാക്കി മാറ്റുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ലക്ഷ്യം പരമാവധി പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ്. ഭക്ഷ്യസ്വയം പര്യാപ്തതയ്‌ക്കൊപ്പം തൊഴില്‍സാധ്യത കൂടി വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

                                           സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം: റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും ജില്ലയിലെ മൂലത്തറ, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പാലക്കാട് – 2, മാത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏപ്രില്‍ എട്ടിന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ / ജോലി ഒഴിവ്

ശ്മശാനം നിര്‍മാണത്തിന് ഭൂമി വാങ്ങി ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ശ്മശാനം ഭൂമി വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി ഒരു ഏക്കര്‍ 96 സെന്റ് സ്ഥലം ഇളമണ്ണൂര്‍ സ്‌കിന്നര്‍പുരം എസ്റ്റേറ്റില്‍ മരുതിമൂടിന് തെക്കുവശത്തായി വാങ്ങി. സ്ഥലം വാങ്ങിയതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത് സബ് രജിസ്ട്രാര്‍, പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കിഫ്ബി പദ്ധതിയുടെ സഹായത്തോടെ ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മാണത്തിനാണ് പഞ്ചായത്ത് കമ്മറ്റി ലക്ഷ്യമിടുന്നത്. ലൈഫ്, പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികള്‍ പ്രകാരമുള്ള ഗുണഭോക്താക്കളും കോളനി…

ന്യൂനമര്‍ദ്ദപാത്തി; ഇടിമിന്നലോടു കൂടിയ മഴ തുടരും

  തെക്കേ ഇന്ത്യക്ക് മുകളില്‍ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ പതിനൊന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഏപ്രില്‍ പതിനൊന്ന്…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

    സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം: റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും ജില്ലയിലെ മൂലത്തറ, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പാലക്കാട് – 2, മാത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏപ്രില്‍ എട്ടിന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.   മൂലത്തറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 9.30 നും. കൊഴിഞ്ഞാമ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം രാവിലെ 11 നും മരുതറോഡ് സ്മാര്‍ട്ട് വില്ലേജ്…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

ആര്‍.ടി.എ യോഗം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്നു. യോഗത്തില്‍ വിവിധ പെര്‍മിറ്റുകളുടെ പരിശോധന നടന്നു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി. മനോജ്കുമാര്‍, ആര്‍.ടി.എ സെക്രട്ടറി ഡി.മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ഷികവിപണി ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 7) പടിഞ്ഞാറേക്കല്ലട പഞ്ചായത്തിലെ കാര്‍ഷിക വിപണിയുടെ കെട്ടിടം ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഇന്ന് (ഏപ്രില്‍ 7) ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറേക്കല്ലട കൊട്ടാത്തറ…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്ന് ഹരിതകേരളം മിഷനും ശുചിത്വമിഷനും വികസിപ്പിച്ചെടുത്ത ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പരിശീലകര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നല്ല പശ്ചാത്തലം ആണ്. ഈ സാധ്യതകള്‍…

ബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ല : കെ സുരേന്ദ്രന്‍

  ബിജെപിയാണ് മുഖ്യ ശത്രുവെന്ന സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎമ്മിന്റെ ഗുണ്ടായിസത്തെ മറികടക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സിപിഐഎം ദേശീയതയെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. കെ റെയിലിലൂടെ പാവപ്പെട്ടവരെ കുടിയിറക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.ജനാധിപത്യത്തെ ചവിട്ടിയരക്കുന്ന, വിശ്വാസികളെ അവഹേളിക്കുന്ന, ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അങ്ങനെയൊരു പാര്‍ട്ടിയാണ് ബിജെപിയെ മുഖ്യശത്രുവായി കാണുന്നത്. അതില്‍ അഭിമാനമേയുള്ളൂ. അവരുടെ നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നിലപാടുകള്‍. കേരളത്തില്‍ സിപിഐഎമ്മിനെതിരായ…

error: Content is protected !!