Input your search keywords and press Enter.

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും, കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം കിഴക്കേ ചരുവിൽ വീട്ടിൽ കെ ദിനേശ് (46) ആണ് പിടിയിലായത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ കുടുംബവീട്ടിൽ ബുധനാഴ്ച്ച അതിക്രമിച്ചകയറി പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്.…

ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി: എൽഡിഎഫ് പാനല്‍ വിജയിച്ചു

കോന്നി: ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. അനിൽ പി ആർ, തമിഴ് രാജ്, ബെന്നി ടി വി, വിൽസൺ പി ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ, ബിജുമോൻ കെ ജെ, ശ്യാംകുമാർ പി എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.…

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (22/11/2024)

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ മെഗാ അദാലത്ത്( നവംബര്‍ : 23 ) രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.   സുഭിക്ഷാ ഹോട്ടല്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ആരംഭിച്ച സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഇരുപത് രൂപാ നിരക്കില്‍ വെജിറ്റേറിയന്‍ ഉച്ചയൂണ്…

സാഹസിക കായികവിനോദ പ്രോല്‍സാഹനത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍

സാഹസിക കായികവിനോദ പ്രോല്‍സാഹനത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സാഹസിക കായിക വിനോദത്തിന് പ്രാധാന്യം നല്‍കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തീരുമാനം. വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പാക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പുതിയ തലമുറ പുതിയ കായിക മേഖല എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് അധ്യക്ഷനായ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…

ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജേഷ് തിരുവല്ലയ്ക്ക് പരബ്രഹ്മ ചൈതന്യ പുരസ്‌കാരം

ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജേഷ് തിരുവല്ലയ്ക്ക് പരബ്രഹ്മ ചൈതന്യ പുരസ്‌കാരം അടൂർ: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം ഏർപ്പെടുത്തിയ പരബ്രഹ്മ ചൈതന്യ പുരസ്കാരം രാജേഷ് തിരുവല്ലയ്ക്ക്. 50000 രൂപയാണ് പുരസ്കാര സമ്മാനമായി ലഭിക്കുന്നത്. അടൂർ,അഗതി പരിപാലന കേന്ദ്രമായ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ ചെയർമാനാണ് രാജേഷ് തിരുവല്ല.16-ന് വൃശ്ചികോത്സവ ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഭഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്കാരം വിതരണം ചെയ്യും…

തമിഴിലെ ഹിറ്റ്‌ ചലച്ചിത്രമായ “സേവകര്‍” നാളെ ( നവംബര്‍ 8) മുതല്‍ കേരളത്തിലും

    അമേരിക്കന്‍ മലയാളിയായ രാജന്‍ ജോസഫ്‌ തോമസ്‌ നിര്‍മ്മിച്ച്‌ മലയാളി അണിയിച്ചൊരുക്കിയ തമിഴിലെ ഹിറ്റ്‌ ചലച്ചിത്രമായ സേവകര്‍ നാളെ ( നവംബര്‍ 8) മുതല്‍ കേരളത്തിലെ സിനിമ പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തുന്നു .കേരളത്തിലെ സിനിമാ ശാലകളില്‍ സേവകര്‍ പ്രദര്‍ശിപ്പിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു രാഷ്ട്രീയ സംഭവ വികാസങ്ങളെ ആസ്പദമാക്കി പത്തനംതിട്ട വടശ്ശേരിക്കര സ്വാമിമഠത്തില്‍ സന്തോഷ്‌ ഗോപിനാഥ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്ത ആദ്യ തമിഴ്…

ഏകാഭിനയത്തിൽ മാറ്റുരച്ച് അധ്യാപക ദമ്പതികൾ

ഏകാഭിനയത്തിൽ മാറ്റുരച്ച് അധ്യാപക ദമ്പതികൾ ചാത്തന്നൂരിൽ സമാപിച്ച കെ എസ് ടി എ അധ്യാപക കലോത്സവത്തിൽ ഏകാഭിനയ വിഭാഗത്തിൽ അധ്യാപക ദമ്പതികളുടെ പ്രകടനം ശ്രദ്ധേയമായി.ആനുകാലിക സംഭവങ്ങൾ പ്രമേയമായി അവതരിപ്പിച്ചത് കാണികളിൽ അങ്ങേയറ്റം ആവേശം ഉണ്ടാക്കി. അധ്യാപക ദമ്പതികളായ പാവുമ്പ അമൃത യു പി എസിലെ സജികുമാറും സിനി സജികുമാറുമാണ് കാണികളുടെ പ്രശംസ പിടിച്ചു പറ്റിയത്. പുരുഷ വിഭാഗം മത്സരത്തിൽ സജികുമാറിന് ഒന്നാം സ്ഥാനവും വനിതാ വിഭാഗത്തിൽ സിനിക്ക് രണ്ടാം സ്ഥാനവും…

55-ാമത് ഐഎഫ്എഫ്ഐ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

55-ാമത് ഐഎഫ്എഫ്ഐ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു 2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (IFFI) -ത്തിന്റെ രജിസ്ട്രേഷനായി, https://my.iffigoa.org/ എന്നതിൽ ലോഗിൻ ചെയ്യുക. IFFI-യുടെ 55-ാം പതിപ്പിലേക്കുള്ള പ്രതിനിധി രജിസ്ട്രേഷൻ മേള അവസാനിക്കുന്നത് വരെ തുടരും. പ്രതിനിധികളുടെ വിഭാഗങ്ങൾ ഇപ്രകാരമാണ്: ചലച്ചിത്ര പ്രൊഫഷണലുകൾ രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ) ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ, അധിക ടിക്കറ്റ്,…

പത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം

പത്തനംതിട്ട റവന്യു ജില്ലാ കായികമേളയ്ക്ക് കൊടുമണ്ണില്‍ തുടക്കം കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട റവന്യു ജില്ലാ കായികമേള കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കായിക മേളകള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായ പന്തല്‍ നിര്‍മിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇതു കായികപ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം പവലിയന്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കായികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍…

അയ്യപ്പ ഭക്തി ഗാനം” ഹരിവരാസനം” പാടി ജര്‍മ്മന്‍ ഗായിക കാസ്‌മേ സ്പിറ്റ്മാൻ

അയ്യപ്പ ഭക്തി ഗാനം” ഹരിവരാസനം” പാടി ജര്‍മ്മന്‍ ഗായിക കാസ്‌മേ സ്പിറ്റ്മാൻ ഹരിവരാസനം പാടി ജർമൻ ഗായിക കാസ്‌മേ സ്പിറ്റ്മാൻ.ഏറ്റവും മനോഹരമായ അയ്യപ്പ​ഗാനം എന്ന് വീഡിയോയിൽ കുറിച്ചുകൊണ്ടായിരുന്നു കാസ്‌മേ ​ഗാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.കാഴ്ചപരിമിതിയുള്ള 21-കാരി കാസ്‌മേ സോഷ്യല്‍ മീഡിയായിലെ പ്രശസ്തയായ പാട്ടുകാരിയാണ്. ഭാരതീയ സംസ്‌കാരത്തോട് പ്രത്യേക അടുപ്പമാണെന്ന് കാസ്‌മേ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഹിന്ദു ഭക്തിഗാനങ്ങളും ശ്ലോകങ്ങളുമെല്ലാം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് . കാഴ്ച പരിമിതികളുണ്ടെങ്കിലും പാട്ടുകള്‍ ആലപിക്കാൻ ഇത് തടസമല്ലെന്നും…

error: Content is protected !!