Input your search keywords and press Enter.

Pamba Vision

816 Articles0 Comments

ഡോ. കോശി ഗീവർഗീസ് (79) നിര്യാദനായി

കോന്നി: പൂവൻപാറ കൈമണ്ണിൽ ഡോ. കോശി ഗീവർഗീസ് (79) അന്തരിച്ചു. സംസ്കാരം തിങ്കൾ 11:30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12:30ന് ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പുല്ലാട് ഊരൃേക്കുന്നത്ത് ഡോ. സാലി. മക്കൾ: അനീഷ് (ദുബായ്), ബിജോയ് (യുകെ). മരുമക്കൾ: റൂബി കോട്ടപ്പണിക്കത് പത്തനാപുരം, അനു പറങ്ങോട്ട് ഇലന്തൂർ.…

രാജൻ ഡാനിയേൽ (77) നിര്യാദനായി

നാടാവള്ളിയിൽ വില്ലയിൽ രാജൻ ഡാനിയേൽ (77) അന്തരിച്ചു. സംസ്കാരം പിന്നീട്. കുവൈറ്റ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വൈസ് ചെയർമാൻ, സെക്രട്ടറി, കുവൈറ്റ് മാർത്തോമ്മാ ഇടവക സെക്രട്ടറി, സഭാ കൗൺസിൽ അംഗം, മാർത്തോമ്മാ യുവജന സഖ്യം നിരണം – മാരാമൺ ഭദ്രാസന പ്രഥമ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുമ്പനാട് കവുങ്ങും പ്രയാർ കൂറ്റൻപാറ സൂസി രാജൻ. മക്കൾ: അവിനാഷ് (കുവൈറ്റ്), അനൂപ് (ഓസ്ട്രേലിയ). മരുമക്കൾ: ജീനാ, മാലിനി.…

മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു; മാർത്തോമ മെത്രാപ്പോലീത്ത

തിരുവല്ല: മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു എന്ന് മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ അഭി. ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രചരണ റാലി രണ്ടാം ദിനം തിരുവല്ലയിൽ മാർത്തോമ്മ മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്തു. മതേതര രാജ്യത്ത് ജീവിക്കുന്ന ആരും ഭരണഘടന യക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കരുത്. വെറുപ്പും പകയും വിദ്വേഷവും വളർന്നുവരുന്ന…

പത്തനംതിട്ട ജില്ലാ വാർത്തകൾ (17/01/2026)

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചരിത്ര നേട്ടം സാധ്യമാക്കി: മന്ത്രി വീണാ ജോര്‍ജ് കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

റിപ്പബ്ലിക് ദിനാഘോഷം : ആലോചനായോഗം ചേര്‍ന്നു

പത്തനംതിട്ട: റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ സമുചിതമായി സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനമാണ് വേദി. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനായിരിക്കും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്,…

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചരിത്ര നേട്ടം സാധ്യമാക്കി: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പത്തനംതിട്ട: കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ പത്തനംതിട്ട, കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍…

കാര്‍ഷിക സര്‍വെ: ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ 2025-26 വര്‍ഷത്തെ കാര്‍ഷിക സര്‍വെയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രവി മീണ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘ഇഎആര്‍എഎസ്’ (Establishment of an agency for reporting agriculture statistics) പ്രകാരം സംസ്ഥാനത്ത് നടത്തുന്ന വിവരശേഖരണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. സംസ്ഥാനത്തെ 811 സോണുകളായി തിരിച്ച്, ഓരോ കാര്‍ഷിക വര്‍ഷത്തിലും വിവിധ കാര്‍ഷിക…

റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു

പാലക്കാട്: ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. പാലക്കാട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഐ.ഐ.ടിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ടീം യോഗത്തില്‍ രൂപീകരിച്ചു. സ്കൂൾ മേഖലകളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലെ 14 സ്കൂൾ മേഖലകൾക്കായി സമർപ്പിച്ച പ്രൊപ്പോസലുകൾ ആർടിഒ എൻഫോഴ്സ്മെന്റ്റ് പാലക്കാട്, ആർടിഒ പാലക്കാട് എന്നിവർ സംയുക്തമായി പരിശോധിച്ചു.…

പാലക്കാട് ജില്ലാ വാർത്തകൾ (17/01/2026)

ക്വട്ടേഷന്‍ ക്ഷണിച്ചു അട്ടപ്പാടി താലൂക്ക് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഐ.ഇ.സി ബോര്‍ഡുകളും മറ്റും നിര്‍മ്മിച്ച് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 27 രാവിലെ 11 വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048088101   ജോബ് ഡ്രൈവ് 23ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 23 ന് രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ജനുവരി മൂന്നിന് കൊല്ലത്ത്; പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ അര്‍ഹരായര്‍ക്ക്

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് 2026 ജനുവരി മൂന്നിന് കൊല്ലത്ത്. പോളയത്തോടുള്ള കൊല്ലം കോർപ്പറേഷൻ്റെ ഷോപ്പിംഗ് കോംപ്ലക്സിലെ നോർക്ക ഓഫീസിൽ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തില്‍ പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച്…

error: Content is protected !!