Input your search keywords and press Enter.

കല്ലേലി കാവില്‍ ആറ്റു വിളക്ക് സമർപ്പിച്ചു

  കോന്നി :41 വിളക്കിനോട് അനുബന്ധിച്ചു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 41 തൃപ്പടികളിൽ ദീപം തെളിയിക്കുകയും അച്ചൻകോവിൽ പുണ്യ നദിയിൽ ആറ്റു വിളക്ക് സമർപ്പിക്കുകയും ചെയ്തു.പൂജകൾക്ക് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.…

പത്താമത് ഇന്റർ-ഐസർ സ്പോർട്സ് മീറ്റിന് തുടക്കമായി

  തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) വിതുര കാമ്പസിൽ പത്താമത് ഇന്റർ-ഐഐഎസ്ഇആർ സ്പോർട്സ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നു. ഡയറക്ടർ പ്രൊഫ.ജെ.എൻ.മൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം, ശാരീരികവും മാനസികവുമായ ക്ഷേമം, യുവാക്കളിൽ കായികക്ഷമത വളർത്തൽ എന്നിവയിൽ കായിക ഇനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. മുൻ ചാമ്പ്യൻമാരായ ഐസർ ഭോപ്പാലിന് ചടങ്ങിൻ്റെ ഭാഗമായി അദ്ദേഹം ദീപശിഖ കൈമാറി. തുടർന്ന്, ആതിഥേയ സ്ഥാപനമായ…

പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ വീണ്ടുമൊരു ക്രിസ്മസ് കരോള്‍

  സെബാസ്റ്റ്യൻ ആൻ്റണി ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച്‌ കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്‌മസ്‌ രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്‌നേഹദൂതുമായി സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ദേവാലയവും വാര്‍ഡ്‌ തോറുമുള്ള ക്രിസ്‌മസ്‌ കരോള്‍ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ്‌ കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത…

അച്ചന്‍കോവില്‍ : കറുപ്പന്‍ തുള്ളല്‍ തുടങ്ങി

  അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഗൃഹസ്ഥനായി നിലകൊള്ളുന്നു. ഇടതും വലതുമായി പൂര്‍ണ്ണ, പുഷ്കല എന്നീ പ്രതിഷ്ഠകള്‍. ധനു-1 ന്‌ കൊടിയേറുന്ന ഉത്സവത്തിന്റെ മൂന്നാം ദിനം മുതല്‍ ആരംഭിക്കുന്ന ചടങ്ങാണ്‌ കറുപ്പന്‍ തുള്ളല്‍. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പുസ്വാമിക്ക്‌ പ്രാധാന്യമുണ്ട്‌. ഇവിടെ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക്‌ കറുപ്പനൂട്ട്‌ നടത്തിയാണ്‌ മടങ്ങുക. കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്‌. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ്‌ പൂജാരിസ്ഥാനം. ഉത്സവത്തിന്‌ ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന്‌ അകമ്പടി…

മലയാളി അസോസിയേഷൻ ഓഫ് കാൽഗരി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാൽഗരി : മലയാളി അസോസിയേഷൻ ഓഫ് കാൽഗരിയുടെ 2024-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻറ് -മുഹമ്മദ് റഫീക്ക് , വൈസ് പ്രസിഡൻറ് ആൻഡ് മലയാളം സ്കൂൾ -അനിത സന്തോഷ് , ട്രഷറർ -രഞ്ജി പിള്ള , സെക്രട്ടറി -സന്ദീപ് സാം അലക്സാണ്ടർ , പബ്ലിസിറ്റി ആൻഡ് ഫണ്ട് റൈസിംഗ് -വിനിൽ വർഗീസ് അലക്സ് , മെമ്പർഷിപ്പ് കോഡിനേറ്റർ -അഞ്ചും സാദിഖ് , പ്രോഗ്രാം ആൻഡ് യൂത്ത് കോഡിനേറ്റർ -ലിനി…

കേരളത്തില്‍ കോവിഡ് വർധിക്കുന്നു : ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി

  കോവിഡിൽ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോർജ് കോവിഡ് കണ്ടെത്തുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.…

ഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്

  ചെങ്ങന്നൂർ ഛായയുടെ സ്വപ്ന സംരഭമായ ഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്. ആദ്യ പടിയായി ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് ഈ ചിത്രം ചെങ്ങന്നൂർ ചിപ്പിയിൽ പ്രദർശിപ്പിക്കും അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ഛായയുടെ അംഗങ്ങൾ ആണ് എന്നതാണ് ഈ ചിത്രത്തിന്‍റെ സവിശേഷത . മുതിർന്നവരുടെ പ്രണയ ചിത്രം എന്നത് മറ്റൊരു ഹൈലൈറ്റ് . ഈ സിനിമയുടെ ഓരോ അണുവിലും ഛായയുടെ അഭിമാനമായ സംവിധായകൻ എം.ബി. പദ്മകുമാറിന്‍റെ കരസ്പർശം…

ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയക്ക് ആറാം കിരീടം

ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ആറാമതും കിരീടം ചൂടി . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 240 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ടായി. 66 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ…

മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം

  കോന്നി :18 മലകളെ ഉണര്‍ത്തി ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് ദീപം പകര്‍ന്നതോടെ അച്ചന്‍കോവില്‍ ശബരിമല ഉള്‍പ്പെടുന്ന 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍വാഴുന്ന കോന്നി കല്ലേലി കാവില്‍ മണ്ഡലമകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം കുറിച്ചു . ഭൂമി പൂജ വൃക്ഷ സംരക്ഷണ പൂജ ജല സംരക്ഷണ പൂജ സമുദ്ര പൂജയോടെ കളരി വിളക്ക് തെളിയിച്ചു . മന വിളക്ക് കൊളുത്തി 41 തൃപ്പടിയിലും…

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ

  ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഭാരതം ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഭാരതം രാജകീയമായി ഫൈനലിന്  തയാറെടുക്കുന്നത് . ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഭാരത ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഭാരതത്തിനു…

error: Content is protected !!