പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി ‘മയിൽപ്പീലി’ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കം പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി വനംവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥപറയന്ന ‘മാലി’ എന്ന 11 മിനുറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തോടെയാണ് പി ടി പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്‌സിൽ ആരംഭിച്ച മേളയ്ക്ക് തിരിതെളിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ ഉമ എന്ന വീട്ടമ്മ നീന്തൽ പഠിച്ച് ചിത്രീകരിച്ച കോറൽ…
‘യേശുദാസ് സാഗരസംഗീതം’ പുസ്തകപ്രകാശനം നാളെ (ജൂലൈ 3) ആറര പതിറ്റാണ്ടോളം മലയാളികളെയാകെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന സംഗീതലോകത്തെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെ കുറിച്ച് ജി.ബി. ഹരീന്ദ്രനാഥ് സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘യേശുദാസ് സാഗരസംഗീതം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാളെ (ജൂലൈ 3ന് ബുധനാഴ്ച) വൈകിട്ട് 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചീഫ് വിപ്പ് എൻ. ജയരാജ്, കെ.…
അമ്മ :മോഹന്‍ലാല്‍ പ്രസിഡന്റ്, സിദ്ധിഖ് ജനറല്‍ സെക്രട്ടറി അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ധിഖ് വിജയിക്കുകയായിരുന്നു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. അനൂപ്…
സെന്‍റ് തോമസ് ദേവാലയത്തില്‍ തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ സെബാസ്റ്റ്യൻ ആൻ്റണി konnivartha.com/ ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ ഭാരതത്തിന്റെ അപ്പസ്‌തോലനും, വിശ്വാസത്തിന്റെ പിതാവും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍, ജൂൺ 28 – മുതല്‍ ജൂലൈ 7 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ…
മോശം സിനിമകള്‍ നമ്മുടെ സ്വീകരണ മുറികളിലെത്തുന്നു: സിനിമ നേരമ്പോക്കല്ല സ്വാധീനശക്തിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാന്‍ പാടില്ലാത്ത വഷളന്‍ സിനിമകളാണ് ഇന്നു നമ്മുടെ സ്വീകരണ മുറികളില്‍ കയറിയിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകള്‍ കാണിക്കുന്ന ഫിലിം സൊസൈറ്റികള്‍ പ്രസക്തമാകുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലൂമിയര്‍ ലീഗ് പത്തനംതിട്ട ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചലച്ചിത്രം ലൂമിയര്‍ സഹോദരന്മാര്‍ സൃഷ്ടിച്ചിട്ട് 129 വര്‍ഷമേ…
18-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ജൂൺ 15 മുതൽ 21 വരെ നടക്കും മുംബൈ: മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 18-ാമത് പതിപ്പ് 2024 ജൂൺ 15 മുതൽ ജൂൺ 21 വരെ മുംബൈയിൽ നടക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു അറിയിച്ചു.മുംബൈയിലെ എഫ്‌ഡി-എൻഎഫ്‌ഡിസി കോംപ്ലക്‌സാണ് മേളയുടെ വേദി എങ്കിലും, ഡൽഹി (സിരിഫോർട്ട് ഓഡിറ്റോറിയം), ചെന്നൈ (ടാഗോർ ഫിലിം സെൻ്റർ), പൂനെ (എൻഎഫ്എഐ ഓഡിറ്റോറിയം), കൊൽക്കത്ത…
” ജീവിതയാത്ര ” എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ് മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ഡോ: അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ കോന്നി ഐരവൺ സ്വദേശിനിയും കോന്നി – ചിറ്റൂർമുക്ക് അക്ഷയ സംരംഭകയുമായ ധന്യ പ്രമോദ് രചിച്ച ” ജീവിതയാത്ര ” എന്ന കവിതയ്ക്ക് നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ് 2024 അവാർഡ് ലഭിച്ചു (പത്തനംതിട്ട ജില്ല). Shri Mahendra Bhaskar [ Central…
സര്‍ഗോത്സവം അരങ്ങ് 2024 നടത്തി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍…
ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിലൂടെ സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം : ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും കൊച്ചി/ തിരുവനന്തപുരം: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ ‘കർണ്ണിക’ യുടെ റിലീസിനോട് അനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് ടാലന്റ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ടാലന്റ് ക്ലബ്ബ്…
രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട, പിഗ്മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വിത്ത് ,സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്നു. മനോജ് കെ.ജയൻ…