മോശം സിനിമകള് നമ്മുടെ സ്വീകരണ മുറികളിലെത്തുന്നു: സിനിമ നേരമ്പോക്കല്ല സ്വാധീനശക്തിയെന്നും അടൂര് ഗോപാലകൃഷ്ണന് പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാന് പാടില്ലാത്ത വഷളന് സിനിമകളാണ് ഇന്നു നമ്മുടെ സ്വീകരണ മുറികളില് കയറിയിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകള് കാണിക്കുന്ന ഫിലിം സൊസൈറ്റികള് പ്രസക്തമാകുന്നതെന്നും സംവിധായകന് അടൂര് ഗോപാലകൃഷ്ണന് പറഞ്ഞു. ലൂമിയര് ലീഗ് പത്തനംതിട്ട ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചലച്ചിത്രം ലൂമിയര് സഹോദരന്മാര് സൃഷ്ടിച്ചിട്ട് 129 വര്ഷമേ…
18-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ജൂൺ 15 മുതൽ 21 വരെ നടക്കും മുംബൈ: മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 18-ാമത് പതിപ്പ് 2024 ജൂൺ 15 മുതൽ ജൂൺ 21 വരെ മുംബൈയിൽ നടക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു അറിയിച്ചു.മുംബൈയിലെ എഫ്ഡി-എൻഎഫ്ഡിസി കോംപ്ലക്സാണ് മേളയുടെ വേദി എങ്കിലും, ഡൽഹി (സിരിഫോർട്ട് ഓഡിറ്റോറിയം), ചെന്നൈ (ടാഗോർ ഫിലിം സെൻ്റർ), പൂനെ (എൻഎഫ്എഐ ഓഡിറ്റോറിയം), കൊൽക്കത്ത…
” ജീവിതയാത്ര ” എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ് മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ഡോ: അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ കോന്നി ഐരവൺ സ്വദേശിനിയും കോന്നി – ചിറ്റൂർമുക്ക് അക്ഷയ സംരംഭകയുമായ ധന്യ പ്രമോദ് രചിച്ച ” ജീവിതയാത്ര ” എന്ന കവിതയ്ക്ക് നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ് 2024 അവാർഡ് ലഭിച്ചു (പത്തനംതിട്ട ജില്ല). Shri Mahendra Bhaskar [ Central…
സര്ഗോത്സവം അരങ്ങ് 2024 നടത്തി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന് സംഘടിപ്പിച്ച സര്ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന് പ്രശാന്ത് .ബി. മോളിക്കല് ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്ട്ട് ഹൈസ്കൂളില് നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര് തല അരങ്ങില് 16 സി.ഡി.എസുകളില് നിന്നുള്ള ഓക്സിലറി ഗ്രൂപ്പംഗങ്ങള് പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള് പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില് അയല്ക്കൂട്ടതലത്തില് റാന്നി അങ്ങാടി സിഡിഎസ് ഓവറോള്…
ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിലൂടെ സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം : ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും കൊച്ചി/ തിരുവനന്തപുരം: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ ‘കർണ്ണിക’ യുടെ റിലീസിനോട് അനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് ടാലന്റ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ടാലന്റ് ക്ലബ്ബ്…
രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട, പിഗ്മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വിത്ത് ,സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്നു. മനോജ് കെ.ജയൻ…
കല്ലേലി കാവില് നാഗ പൂജ സമർപ്പിച്ചു കോന്നി: ഇടവ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം…
മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില് നിര്മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്ത്തിയായി. പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന് പ്രധാന വേഷത്തില് അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa ‘ ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്. ചിത്രത്തില് നായികയായി എത്തുന്നത് ജൂവല് ബേബിയാണ് . ശ്രീകാന്ത് , കല, പ്രിന്സ്, സഞ്ചു, നിധിന് സുഭാഷ്,ജോയല് ജസ്റ്റിന് എന്നിവര് മറ്റു…
53-ാമത് സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് മുൻ ദേശീയ വോളിബോൾ താരം മാണി.സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.ഹരി, കല അജിത്ത്, അജി അലക്സ്, അഭിലാഷ് വിശ്വനാഥ്, കെ.കെ.ശശി, എം.വി.സഞ്ജു , കടമ്മനിട്ട കരുണാകരൻ, റവ.ഫാദർ ബിജു മാത്യു, ബിനോയ് കെ.മത്തായി, ആർ.രവികുമാർ , അഡ്വ.എസ്.മനോജ്, ബിജുരാജ്, രവീന്ദ്രൻ നായർ, അനിൽ ചൈത്രം എന്നിവർ പ്രസംഗിച്ചു.…
പത്തനംതിട്ട: അന്പത്തിമൂന്നാമത് സംസ്ഥാന സീനിയര് വോളിബോള് ചാമ്പ്യന്ഷിപ്പ് 2024 ഏപ്രില് 28 മുതല് മെയ് 3 വരെ പ്രക്കാനത്തുള്ള ചെന്നീര്ക്കര ഗ്രാമപഞ്ചായത്ത് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില് (കോച്ച് കൊച്ചീപ്പന് നഗര്) നടക്കുമെന്ന് സ്വാഗതസംഘം വര്ക്കിംഗ് ചെയര്മാന് അഡ്വ. പി.സി. ഹരിയും ജനറല് കണ്വീനര് അനില് ചൈത്രവും അറിയിച്ചു. കേരള സംസ്ഥാന വോളിബോള് അസോസിയേഷന്റെ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ വോളിബോള് അസോസിയേഷനും പ്രക്കാനം ബ്രെയിന് ക്ലബ്ബും ചേര്ന്നാണ് സംഘാടനം നിര്വഹിക്കുന്നത്. കേരളത്തിലെ പതിനാല്…