ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഫെബ്രുവരി 07) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഫെബ്രുവരി 07) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കലക്ടറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ. വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മിഷന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ്…
റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി എക്സ്സര്‍വീസ്‌കാരില്‍നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ : 260/2020) തസ്തികയിലേക്ക് 2022 ജനുവരി 20ന് (റാങ്ക് ലിസ്റ്റ് നമ്പര്‍ 39/2022/എസ്എസ് മൂന്ന്) നിലവില്‍വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665. റാങ്ക് പട്ടിക ഇല്ലാതായി ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍…
നിരപരാധികളെ പത്തനംതിട്ട പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവം : വിജിൽ ഇന്ത്യ മൂവ്മെൻ്റ് പ്രതിഷേധം രേഖപ്പെടുത്തി പത്തനംതിട്ടയിൽ പോലീസ് സംഘം നടത്തിയ ക്രൂരമർദ്ദനത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗുരുതരമായ പൗരാവകാശ മനുഷ്യാവകാശ ലംഘനമാണ് പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.സംഘത്തിലെ കുറ്റക്കാരായ പോലീസുകാരെ സസ്പെൻ്റ് ചെയ്ത് ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതിന് സംസ്ഥാന ഭരണകൂടം തയ്യാറാകണമെന്ന് ജില്ലാ കൺവീനർ സലിൽ…
യുവതിയടക്കമുള്ള നിരപരാധികളെ മര്‍ദിച്ച പത്തനംതിട്ട എസ് ഐയെ സസ്പെന്‍റ് ചെയ്തു വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.എസ്ഐ ജിനുവിനും മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആണ് സസ്പെൻഷൻഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ…
പത്തനംതിട്ട എസ് ഐയ്ക്ക് എതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം.സ്ത്രീകളടക്കമുള്ള സംഘത്തെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ്.ഐക്കെതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ജനങ്ങളെ അകാരണമായി ഉപദ്രവിക്കുന്ന ഈ പോലീസുകാരന്‍ സേനയ്ക്ക് തന്നെ അപമാനം ആണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു…
കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലിൽ ചത്ത് കരക്കടിഞ്ഞ ഒരു ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങൾ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനുള്ള വേദിയായി പ്രദർശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ…
യുഡിഎഫ് തണ്ണിത്തോട്: വാഹന പ്രചരണ ജാഥയ്ക്ക് സമാപനം തണ്ണിത്തോട് മേഖലയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ എല്ലാം പുനരാരംഭിക്കുക, പഞ്ചായത്ത് ഭരണസമിതിക്കെതിരെയും കോൺഗ്രസ് ജനപ്രതികൾക്കെതിരെയും CPM നടത്തുന്ന അസത്യ പ്രചരണങ്ങൾ അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥ സമാപിച്ചു സമാപന സമ്മേളനം കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് ശ്യാം എസ് കോന്നി ഉദ്ഘാടനം…
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര- സംസ്ഥാന ഗവൺമെൻ്റുക ൾക്കെതിരെ നടത്തുന്ന നടത്തുന്ന മലയോര സമര യാത്ര പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എത്തിച്ചേരുമ്പോൾ വലിയ വിജയമാക്കുവാൻ കർഷകരെ അണിനിരത്തുമെന്ന് ഡി കെ റ്റി എഫ് നിയോജക മണ്ഡലം കമ്മിറ്റി…
കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2.09 കോടി രൂപയാണ് ഫോറന്‍സിക് ബ്ലോക്കിന്റെ നിര്‍മാണ ചിലവ്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ്…
കൈപ്പട്ടൂർ ഗവ.സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി. കോന്നി: കൈപ്പട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കൈമാറി.24.75 ലക്ഷം രൂപയാണ് വാഹന വില.സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ബസിന്റെ താക്കോൽ ഏറ്റുവാങ്ങി. നിലവിൽ…