Input your search keywords and press Enter.

Health & fitness

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :കോന്നി നിവാസി മരണപ്പെട്ടു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :കോന്നി നിവാസി മരണപ്പെട്ടു കോന്നി പൂങ്കാവില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു . പൂങ്കാവിന് സമീപം ആണ് അപകടം . കോന്നി മങ്ങാരം വലിയകാലായില്‍ വി ഐ നവാസുധീന്‍ ( 48 ) ആണ്  മരണപ്പെട്ടത് . നവാസ് സഞ്ചരിച്ച ബൈക്കും രണ്ടു സ്ത്രീകള്‍ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചു . നവാസ് ഏറെ നേരം റോഡില്‍ കിടന്നു . സ്ത്രീകളെയും നവാസിനെയും ആശുപത്രിയില്‍ എത്തിച്ചു . ആശുപത്രിയില്‍…

രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു

രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു     കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.   തണ്ണിത്തോട് പഞ്ചായത്ത്‌ സ്റ്റേഡിയവും, എനാദിമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയവും ആണ് നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്.…

ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു

  വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്.ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ…

ഇടതുഭരണം ഭക്ഷ്യ പൊതു വിതരണ സംവിധാനം ഇല്ലാതാക്കുന്നു. : റോബിൻ പീറ്റർ

ഇടതുഭരണം ഭക്ഷ്യ പൊതു വിതരണ സംവിധാനം ഇല്ലാതാക്കുന്നു. : റോബിൻ പീറ്റർ കോന്നി : ഇടതുപക്ഷ ഗവൺമെൻ്റ് ഭക്ഷ്യ പൊതുവിതരണ സംവിധാനം ഇല്ലാതാക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണ ജനവിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കൊടുക്കുന്നതിനു പോലും സാധിക്കാത്ത നിർജീവമായ ഭരണ സംവിധാനം നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോൺഗ്രസ് കോന്നി മണ്ഡലം…

കോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു കോന്നി മെഡിക്കൽ കോളേജ് 2024-25 സ്റ്റുഡന്റ്സ് യൂണിയൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ എസ് നിഷ, വൈസ് പ്രിൻസിപ്പാൾ ഡോ. സെസി ജോബ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാജി എ, മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ വിശാഖ് എസ് പി ആരോഗ്യ…

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഫയലുകള്‍ മനപ്പൂര്‍വം താമസിപ്പിക്കാനാകാത്ത സ്ഥിതിവന്നു. വിവിധ ഫണ്ടുകള്‍…

പമ്പാജലസേചന പദ്ധതി ജലവിതരണം തുടങ്ങി : ജാഗ്രത പാലിക്കണം

പമ്പാജലസേചന പദ്ധതി ജലവിതരണം തുടങ്ങി : ജാഗ്രത പാലിക്കണം പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, ആറന്മുള എന്നിവിടങ്ങളിലുള്ളവര്‍ കനാലില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. കനാലുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടെന്ന്…

റാന്നി പെരുനാട് പഞ്ചായത്ത്:ഹരിതപഞ്ചായത്ത് പ്രഖ്യാപനം നടത്തി

  മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് റിപ്പബ്ലിക് ദിനത്തില്‍ സുന്ദര പെരുനാടിനായി കൈകോര്‍ക്കാം എന്ന സന്ദേശം ഉയര്‍ത്തി ഹരിതപഞ്ചായത്ത് പ്രഖ്യാപനം നടത്തി. കൊച്ചുപാലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര റാലി പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിളംബര റാലി പെരുനാട് ബഥനി ഹൈസ്‌കൂളില്‍ എത്തിചേര്‍ന്നശേഷം പൊതുസമ്മേളനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ സുനില്‍കുമാര്‍ ശുചിത്വ…

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭരണഘടനാ വാര്‍ഷികം ആചരിച്ചു

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ വാര്‍ഷികം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് അനുരാധ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷയായി. ഭരണഘടന ആമുഖം പ്രസിഡന്റ് അനുരാധ സുരേഷ് സെക്രട്ടറി സുനിത ആര്‍. പണിക്കര്‍ക്ക് കൈമാറി. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ സ്‌കൂള്‍ കുട്ടികളുടെ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. റ്റി. എബ്രഹാം,…

പത്തനംതിട്ട ജില്ലയിലും കുടുംബശ്രീയുടെ ഹാപ്പി കേരളം

കുടുംബശ്രീയുടെ ഹാപ്പി കേരളം ജില്ലയിലും വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡല്‍ സിഡിഎസില്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 20 കുടുംബങ്ങള്‍ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്. വ്യക്തികളുടെ സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിപരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവുമുണ്ടാകും.…

error: Content is protected !!