Input your search keywords and press Enter.

ഇടതുഭരണം ഭക്ഷ്യ പൊതു വിതരണ സംവിധാനം ഇല്ലാതാക്കുന്നു. : റോബിൻ പീറ്റർ

ഇടതുഭരണം ഭക്ഷ്യ പൊതു വിതരണ സംവിധാനം ഇല്ലാതാക്കുന്നു. : റോബിൻ പീറ്റർ കോന്നി : ഇടതുപക്ഷ ഗവൺമെൻ്റ് ഭക്ഷ്യ പൊതുവിതരണ സംവിധാനം ഇല്ലാതാക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണ ജനവിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ കൊടുക്കുന്നതിനു പോലും സാധിക്കാത്ത നിർജീവമായ ഭരണ സംവിധാനം നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോൺഗ്രസ് കോന്നി മണ്ഡലം…

കോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കോന്നി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു കോന്നി മെഡിക്കൽ കോളേജ് 2024-25 സ്റ്റുഡന്റ്സ് യൂണിയൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ എസ് നിഷ, വൈസ് പ്രിൻസിപ്പാൾ ഡോ. സെസി ജോബ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാജി എ, മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ വിശാഖ് എസ് പി ആരോഗ്യ…

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഫയലുകള്‍ മനപ്പൂര്‍വം താമസിപ്പിക്കാനാകാത്ത സ്ഥിതിവന്നു. വിവിധ ഫണ്ടുകള്‍…

പമ്പാജലസേചന പദ്ധതി ജലവിതരണം തുടങ്ങി : ജാഗ്രത പാലിക്കണം

പമ്പാജലസേചന പദ്ധതി ജലവിതരണം തുടങ്ങി : ജാഗ്രത പാലിക്കണം പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, ആറന്മുള എന്നിവിടങ്ങളിലുള്ളവര്‍ കനാലില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. കനാലുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടെന്ന്…

റാന്നി പെരുനാട് പഞ്ചായത്ത്:ഹരിതപഞ്ചായത്ത് പ്രഖ്യാപനം നടത്തി

  മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് റിപ്പബ്ലിക് ദിനത്തില്‍ സുന്ദര പെരുനാടിനായി കൈകോര്‍ക്കാം എന്ന സന്ദേശം ഉയര്‍ത്തി ഹരിതപഞ്ചായത്ത് പ്രഖ്യാപനം നടത്തി. കൊച്ചുപാലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര റാലി പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിളംബര റാലി പെരുനാട് ബഥനി ഹൈസ്‌കൂളില്‍ എത്തിചേര്‍ന്നശേഷം പൊതുസമ്മേളനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ സുനില്‍കുമാര്‍ ശുചിത്വ…

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭരണഘടനാ വാര്‍ഷികം ആചരിച്ചു

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ വാര്‍ഷികം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് അനുരാധ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷയായി. ഭരണഘടന ആമുഖം പ്രസിഡന്റ് അനുരാധ സുരേഷ് സെക്രട്ടറി സുനിത ആര്‍. പണിക്കര്‍ക്ക് കൈമാറി. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ സ്‌കൂള്‍ കുട്ടികളുടെ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. റ്റി. എബ്രഹാം,…

പത്തനംതിട്ട ജില്ലയിലും കുടുംബശ്രീയുടെ ഹാപ്പി കേരളം

കുടുംബശ്രീയുടെ ഹാപ്പി കേരളം ജില്ലയിലും വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡല്‍ സിഡിഎസില്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 20 കുടുംബങ്ങള്‍ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്. വ്യക്തികളുടെ സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിപരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവുമുണ്ടാകും.…

ഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തെ പ്രഖ്യാപിച്ചു

ഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തെ പ്രഖ്യാപിച്ചു കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം, നക്ഷത്രവനം, ക്രാഫ്റ്റ് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. കാട്ടില്‍ കൂട്ടംതെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ…

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശ രശ്മികള്‍ പായിക്കാന്‍ കഴിവുള്ള തനത് സാങ്കേതിക വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു . പരീക്ഷണ സ്ഥലം കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷൻ പാലത്തിനടുത്തു നിന്നും ആണെന്ന് മാത്രം . ഇത്രയും ബ്രഹത് പദ്ധതി ആവിഷ്കരിച്ച നമ്മുടെ കെ എസ് ഇ ബിയുടെ സെക്ഷന്‍ ജീവനക്കാര്‍ക്ക്…

കോന്നി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

  കോന്നി: കോന്നി താലൂക്കിലെ റേഷൻ വ്യാപാരികൾ കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും,ധർണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക, ഡയറക്ട് പേമെൻ്റ് സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ പൊതുവിതരണ സമ്പ്രദായത്തെ തകർക്കുന്ന നടപടിയിൽ നിന്നും പിൻ വാങ്ങുക, വ്യാപാരികളുടെ വേതനം അതാത് മാസം നൽകുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി സർക്കാരിൻ്റെ പങ്കാളിത്വത്തോടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്ക്…

error: Content is protected !!