അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും, കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം കിഴക്കേ ചരുവിൽ വീട്ടിൽ കെ ദിനേശ് (46) ആണ് പിടിയിലായത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ കുടുംബവീട്ടിൽ ബുധനാഴ്ച്ച അതിക്രമിച്ചകയറി പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്.…
കോന്നി: ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. അനിൽ പി ആർ, തമിഴ് രാജ്, ബെന്നി ടി വി, വിൽസൺ പി ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ, ബിജുമോൻ കെ ജെ, ശ്യാംകുമാർ പി എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.…
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ മെഗാ അദാലത്ത്( നവംബര്‍ : 23 ) രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. സുഭിക്ഷാ ഹോട്ടല്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ആരംഭിച്ച സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഇരുപത് രൂപാ നിരക്കില്‍ വെജിറ്റേറിയന്‍ ഉച്ചയൂണ്…
കോന്നി :രണ്ട് ലൈഫ് ഗാര്‍ഡുകളെ ആവശ്യം ഉണ്ട് 2024 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കോന്നി പഞ്ചായത്തിലെ മുരിങ്ങമംഗലം ഇടത്താവളത്തിനു സമീപം ഉള്ള അച്ചന്‍കോവില്‍ നദിയിലെ കടവിലേക്ക് രണ്ടു ലൈഫ് ഗാര്‍ഡുകളെ ആവശ്യം ഉണ്ട് . 24 മണിക്കൂറും സേവനം ഉണ്ടാകണം . നീന്തല്‍ അറിയാവുന്ന ആളുകള്‍ (12/11/2024 )ചൊവ്വ ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു…
നിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു നിയമസേവന ദിനത്തോടനുബന്ധിച്ച് ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. സൗജന്യ നിയമസഹായം ഭരണ ഘടന ഉറപ്പുനല്‍കുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ വ്യക്തമാക്കി. ലോക്അദാലത്തിന്റെ പ്രധാന്യം ആശംസ പ്രസംഗത്തില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി എസ് നോബല്‍ വിശദീകരിച്ചു. കേസുകളുടെ കാലതാമസം ഒഴിവാക്കാന്‍ ലോക്അദാലത്തിന് സാധിക്കുന്നതായി അദ്ദേഹം…
ചെന്നീര്‍ക്കര: സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വികസന വകുപ്പും സംയുക്തമായി ചെന്നീര്‍ക്കര എത്തരത്തില്‍ നഗറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ജീവിതശൈലി രോഗപരിശോധനയും നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനംചെയ്തു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ എല്‍.മഞ്ജുഷ അധ്യക്ഷയായി. ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസര്‍ എസ്.ആനന്ദ് വിജയ്,മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രോഹിണി, എസ്.സി പ്രൊമോട്ടര്‍ അനീഷ എന്നിവര്‍ പങ്കെടുത്തു.…
അന്താരാഷ്ട്ര ബാലികാ ദിനം : പത്തനംതിട്ട ജില്ലാതല മത്സരം സംഘടിപ്പിച്ചു അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പന്തളം കുടുംബശ്രീ കഫേ ഓഡിറ്റോറിയത്തില്‍ ഉപന്യാസ, ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ”ഗേള്‍സ് വിഷന്‍ ഫോര്‍ ദി ഫ്യൂച്ചര്‍” എന്ന വിഷയത്തിലായിരുന്നു മത്സരം. അധിഭ കൃഷ്ണന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇഫക്ടിവ് കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ സുജിത് എഡ്വിന്‍ പെരേര ക്ലാസ് നല്‍കി.…
നിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു നിയമസേവന ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. സൗജന്യ നിയമസഹായം ഭരണ ഘടന ഉറപ്പുനല്‍കുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ വ്യക്തമാക്കി. ലോക്അദാലത്തിന്റെ പ്രധാന്യം ആശംസ പ്രസംഗത്തില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി എസ് നോബല്‍ വിശദീകരിച്ചു. കേസുകളുടെ കാലതാമസം ഒഴിവാക്കാന്‍ ലോക്അദാലത്തിന് സാധിക്കുന്നതായി…
ഭരണഭാഷാവാരാഘോഷം സമാപിച്ചു: സംഗീതസാന്ദ്രമായി സമാപന സമ്മേളനം മലയാളം പാട്ടുകളിലൂടെ ഭാഷയുടെ അഴകും അര്‍ത്ഥവ്യാപ്തിയും വിശദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപനം. പ്രശ്‌നോത്തരി നയിച്ച ആലപ്പുഴ എസ്. ഡി. കോളജ് അധ്യാപകന്‍ ഡോ. എസ്. സജിത്ത് കുമാറാണ് മലയാള ചലച്ചിത്രഗാനങ്ങള്‍ പാടിയിണക്കിയുള്ള അറിവുകള്‍ സമ്മാനിച്ചത്.ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാഷാപുരസ്‌കാരം നേടാനായ ജില്ലയുടെ മികവ് വരുംവര്‍ഷങ്ങളിലും…
യുവജനങ്ങളിലെ ആത്മഹത്യ പ്രവണത: ശാസ്ത്രീയ പഠനത്തിന് യുവജന കമ്മീഷന്‍ യുവാക്കളിലെ തൊഴില്‍ സമര്‍ദ്ദം മൂലമുള്ള ആത്മഹത്യ പ്രവണതയും മാനസിക പ്രശ്നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. മാനസികാരോഗ്യ വിദഗ്ധരെയും എം.എസ്.ഡബ്ല്യു- സൈക്കോളജി വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാണ് പഠനം. അടുത്ത മാര്‍ച്ച്- ഏപ്രില്‍ മാസത്തോടെ പഠനം പൂര്‍ത്തിയാക്കും. അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി.…