Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുള്ള അറിയിപ്പ് ( 07/05/2024 )

പത്തനംതിട്ട : ഹജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് ഒന്‍പതിന് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ഒന്‍പതിന് രാവിലെ 8.30 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ അന്ന് രാവിലെ 8.30 ന് മുമ്പായി വാക്സിനേഷന്‍ സ്ഥലത്ത് ചികിത്സാരേഖകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/05/2024 )

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയനവര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതിവിഭാഗം, പട്ടികവര്‍ഗവിഭാഗം, പിന്നോക്കവിഭാഗം, ജനറല്‍വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും  പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ട്. എല്ലാ ദിവസവും ട്യൂഷന്‍ സംവിധാനവും ലൈബ്രറി സേവനവും രാത്രികാലപഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ…

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രിവരെ എത്തിയേക്കും

  പത്തനംതിട്ട ജില്ലയില്‍ മേയ് എട്ടു വരെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലും ഇതേ താപനില ആയിരിക്കും. പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിലും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. ഉയര്‍ന്ന താപനിലയും…

പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഒഴിവാക്കണം : ജില്ലാ കളക്ടര്‍

പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഒഴിവാക്കണം : ജില്ലാ കളക്ടര്‍ കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ ഉത്തരവിട്ടു. ഈ മാസം രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. സംസ്ഥാനത്ത് അതിശക്തമായി വേനല്‍ ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍…

പന്തളദേശം റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി

പന്തളദേശം റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി   പന്തളദേശം റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് എൻ.വി രാധാക്യഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം രക്ഷാധികാരി പി രാമവർമ്മ രാജ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ വിഷ്ണു രാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനു എതിയെയുള്ള ബോധവത്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിലർ ഡോ മീര റ്റി അബ്ദുള്ള നയിച്ചു. ഭാരവാഹികളായ വി.രാജേന്ദൻ, കെ പി…

പത്തനംതിട്ട എസ്ബിഐ യുടെ സൗജന്യ പരിശീലനം

സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍, സര്‍വീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം ഉടന്‍ ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0468 2270243. സൗജന്യ പരിശീലനം എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കുന്നന്താനം അസാപ് കമ്മ്യൂണിറ്റി…

സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളിക്ക് യാഗ ശാലയിൽ ആദരം അർപ്പിച്ചു

സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളിക്ക് യാഗ ശാലയിൽ ആദരം അർപ്പിച്ചു കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗ ശാലയിൽ എത്തിയ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളി വികാരി ലിന്റോ തോമസിനെ യാഗാചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ പടിഞ്ഞാറേ ശാലയിൽ നിന്ന് യാഗ മദ്ധ്യേ ചിതി ഭൂമിയിലെത്തി ആദരിച്ചു. സംഹിത ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹനൊപ്പം ആചാര്യൻ അദ്ദേഹത്തിന് പ്രസാദം പ്രാർത്ഥനകളോടെ നൽകിയ ശേഷം തൊഴുതു വണങ്ങി പുഷ്പഹാരം കഴുത്തിലണിയിച്ചു ആദരമന്ത്രം…

ത്രേദാഗ്നി തിരികെ അരണിയിലേക്ക്: ഇളകൊള്ളൂർ അതിരാത്രം അവസാനിച്ചു

  കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു വന്ന അതിരാത്രം ഇന്നലെ നടന്ന അവഭൃഥസ്നാനത്തിന് ശേഷം അധര്യു പൂർണാഹുതി നടത്തി ആവസാനിപ്പിച്ചു. ത്രിദീയ സവന ക്രിയകൾ കഴിഞ്ഞതോടെ രാവില 9.30 ന് കൊമ്പക്കുളം വിഷ്ണു സോമയാജിയും, പത്നിയും അവഭൃഥസ്നാനത്തിനായി അച്ചൻകോവിലാറിലെ ഇളകൊള്ളൂർ മാളികക്കടവിലേക്ക് തിരിച്ചു. വാളും പരിചയുമേന്തിയ അനുചരൻമാരുടെ അകമ്പടിയിൽ വാദ്യ മേളങ്ങളോടെയാണ് അവഭൃഥസ്നാനത്തിനായി പുറപ്പെട്ടത്. യാത്രക്കിടയിൽ നാടിനെ ആശീർവദിച്ചു. സ്നാനശേഷം ഹേ അഗ്നീ…

കോന്നി സോമയാഗം വിശേഷങ്ങള്‍ ( 30/04/2024 )

യജ്‌ഞം ആരംഭിക്കുകയല്ല തുടങ്ങുകയാണ്: ഡോക്ടർ ഗണേഷ് ജോഗലേക്കർ കോന്നി: ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് യാഗത്തിന്‍റെ മുഖ്യ ആചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ. അതിരാത്ര സമാപന സമ്മേളനം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസംരിക്കുകായായിരുന്നു അദ്ദേഹം. മനുഷ്യന്‍റെ യജ്ഞ കർമ്മങ്ങൾ ഒരിടക്കാലത്തേക്ക് തീർന്നു എന്നത് ശരിയാണ്. പക്ഷെ അതേറ്റുവാങ്ങി ഇനി നീണ്ട നാൾ ദേവതകൾ അവരുടെ യജ്ഞം തുടരും.…

പത്തനംതിട്ടയില്‍ താപനില 38 ഡിഗ്രിവരെ എത്തിയേക്കും

പത്തനംതിട്ടയില്‍ താപനില 38 ഡിഗ്രിവരെ എത്തിയേക്കും പത്തനംതിട്ട ജില്ലയില്‍ മേയ് നാലുവരെ വരെ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളലും ഇതേ താപനില ആയിരിക്കും. അതേസമയം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ…

error: Content is protected !!