Input your search keywords and press Enter.

State Bulletin

പാലക്കാട് ജില്ലാ വാർത്തകൾ (19/12/2025) : Part 2

ഗസ്റ്റ് അധ്യാപക നിയമനം പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ നിലവിലുള്ള അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 22 രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണമെന്ന്…

പാലക്കാട് ജില്ലാ വാർത്തകൾ (19/12/2025) : Part 1

ലേലം ചെയ്യും വലുതുകര മെയിന്‍ കനാലിന്റെ ഉപകനാലുകളുടെ ബണ്ടില്‍ മുറിച്ചിട്ട മരങ്ങള്‍ ഡിസംബര്‍ 30 ന് ലേലം ചെയ്യുന്നു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി കെ പി ഐ പി ഹെഡ് വര്‍ക്ക്‌സ് സബ്ഡിവിഷന്‍ (മൂന്ന്) അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലായിരിക്കും ലേലം. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 ന് രാവിലെ 10.30 വരെ ഓഫീസില്‍ സ്വീകരിക്കും.   അഭിമുഖം 22 ന് പാലക്കാട് പി.എം.ജി.എച്ച്.എസ്.എസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് ഓഫീസ് അറ്റന്‍ഡറെ…

ബന്ധുക്കളെ തേടുന്നു; പാലക്കാട് ജില്ലാ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 26 ന് മരണപ്പെട്ട സീമ (30) എന്ന സ്ത്രീയുടെ ബന്ധുക്കളെ തേടുന്നു. ഇവരുടെ വിലാസമോ ബന്ധുക്കളെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലെന്ന നിഗമനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍: 0491 2537368 (പൊലീസ് സ്റ്റേഷന്‍), 9497987146…

മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല; പാലക്കാട് ജില്ലാ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 65 വയസ്സ് തോന്നിക്കുന്ന പുരുഷന്‍ നവംബർ 11-നാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വിലാസമോ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങളോ ലഭിക്കുന്നവർ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലെന്ന നിഗമനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍: 0491 2537368 (പൊലീസ് സ്റ്റേഷന്‍), 9497987146…

പത്തനംതിട്ട ജില്ലാ വാർത്തകൾ (19/12/2025)

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്‍ ജില്ല കലക്ടര്‍ ഉദ്ഘാടനം ചെയ്തു കുളമ്പുരോഗ, ചര്‍മമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കുമ്പഴ മാടപ്പള്ളി ഫാമില്‍ നിര്‍വഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിതമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ സ്‌ക്വാഡ് ക്ഷീരകര്‍ഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ്…

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ റാലി സംഘടിപ്പിച്ചു

പത്തനംതിട്ട: ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ല വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കൂട്ടായ ബോധവല്‍കരണം ആവശ്യമാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. അതിക്രമം തടയാനും റിപ്പോര്‍ട്ട് ചെയ്യാനും നിയമ സഹായത്തിനുമുള്ള പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ഡിജിറ്റല്‍ ആക്രമണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ…

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്‍; ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കുളമ്പുരോഗ, ചര്‍മമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കുമ്പഴ മാടപ്പള്ളി ഫാമില്‍ നിര്‍വഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിതമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ സ്‌ക്വാഡ് ക്ഷീരകര്‍ഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ് നല്‍കും. നാലുമാസത്തിന് താഴെ പ്രായമായ കിടാവ്, ഏഴു മാസത്തിനു…

പാലക്കാട് ജില്ലാ വാർത്തകൾ (16/12/2025)

ക്രിസ്മസ്-പുതുവത്സര വിപണന മേള: ജനുവരി 31 വരെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് ജി.ബി. റോഡ്, എരുമക്കാര സ്ട്രീറ്റിലുള്ള കയര്‍ഫെഡ് ഷോറൂമില്‍ പ്രത്യേക വിപണനമേള 2026 ജനുവരി 31 വരെ നടക്കും. മേളയുടെ ഭാഗമായി കയര്‍ഫെഡ് ഉത്പന്നങ്ങള്‍ക്കും മെത്തകള്‍ക്കും 20% മുതല്‍ 50% വരെ വിലക്കിഴിവ് ലഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9939066693   പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്…

പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: ജില്ല പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ഇ സാലിഹ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ പ്രൊബേഷന്‍ സംവിധാനത്തിന്റെ നിയമ സാധ്യതകള്‍, പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട് 1958, പ്രൊബേഷന്‍ സംവിധാനത്തിന്റെ വിവിധ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ വിജയ, വി രഞ്ജിത്ത് കൃഷ്ണ, പ്രൊബേഷന്‍ ഓഫീസര്‍ എം മിഥുല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.…

“ഏകാരോഗ്യ സമീപനം”: ശില്‍പശാല സംഘടിപ്പിച്ചു

പാലക്കാട്: ഏകാരോഗ്യ സമീപനത്തെ അടിസ്ഥാനമാക്കി ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പാലക്കാട് ഐ.എം.എ ഹാളില്‍ നടന്ന ശില്‍പശാലയില്‍ കോഴിക്കോട് മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും വൺ ഹെൽത്ത് നോഡൽ ഓഫീസറുമായ ഡോ. അനീഷ് ടി.എസ്, വയനാട് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രേംജിത്ത്, സംസ്ഥാന എ.എം.ആർ നോഡൽ ഓഫീസറും തിരുവനന്തപുരം ഗവ.…

error: Content is protected !!