Input your search keywords and press Enter.

കോന്നി പഞ്ചായത്ത് കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ

കേരളസംസ്ഥാന യുവജനക്ഷേമബോർഡിൻറേയും കോന്നി ഗ്രാമപഞ്ചായത്തിൻറേയും ആഭിമുഖ്യത്തിൽ 2024 കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ഓരോ ഇനത്തിലും പ്രത്യേക അപേക്ഷകൾ ഓൺലൈനായി https://keralotsavam.com എന്ന വെബ്സൈറ്റിൽ 06-12-2024 വെള്ളി വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിബന്ധനകൾ

· കലാമത്സരങ്ങളിൽ ഒരാൾക്ക് ‘ 4 ‘ വ്യക്തിഗത ഇനങ്ങളിലും ‘ 3 ‘ ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കുവാൻ അർഹതയുള്ളൂ

· അത്‍ലറ്റിക്‌സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി ‘3’ ഇനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ് . ഗെയിംസ് മത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി ‘4’ ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻ സാധിക്കൂ .

· മത്സരാർത്ഥികൾ തങ്ങളുടെ വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്കായി പഞ്ചായത്തുമായി ബന്ധപെടുക

error: Content is protected !!