പാലക്കാട്: ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എലപ്പുള്ളി പഞ്ചായത്തിലെ എടുപ്പുക്കുളം തടയണയുടെ പുനരുദ്ധാരണ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 36,26,000 രൂപയും പദ്ധതിക്കായി വകയിരുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. മഴവെള്ളം സംഭരിക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക, നെല്‍കൃഷി വ്യാപിപ്പിക്കുക, കന്നുകാലികള്‍ക്കും ജനവാസത്തിനും ഉത്തമമായ ജീവിത സാഹചര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വിശാലാക്ഷിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെ. മഹേഷ്, ബ്ലോക്ക് മെമ്പര്‍ സരോജ, പാടശേഖര സെക്രട്ടറി ശ്രീരാം, മുരളി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: എടപ്പുക്കുളം തടയണയുടെ പുനരുദ്ധാരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത ഉദ്ഘാടനം.