Input your search keywords and press Enter.

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ‘മിന്നും താരങ്ങള്‍ ‘ കലോത്സവം സംഘടിപ്പിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 70,000 രൂപ ചെലവിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്. എടപ്പലം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വിളയൂര്‍ ഗ്രാമപഞ്ചായത്ത് കെ ബേബി ഗിരിജ അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം നാരായണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജയശ്രീ, വിവിധ അങ്കണവാടി – ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് നേഴ്സുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ പങ്കെടുത്തു.

ഫോട്ടോ: വിളയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി കലോത്സവം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

error: Content is protected !!