പാലക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക വികസന പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച മുണ്ടക്കുന്ന്-മഞ്ഞളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം മുഹമ്മദാലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.പി അലി , മുഹമ്മദ് കുട്ടി മുതുകുറ്റി , സി കബീര്‍ , പി.പി സുധീര്‍, അബ്ദു കൂമഞ്ചീരി, കോയ കൂമഞ്ചീരി രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നിജാസ് ഒതുക്കുംപുറത്ത്, സി.യൂനുസ് മറ്റു ഭരണസമിതി അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്രോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുണ്ടക്കുന്ന്-മഞ്ഞളം റോഡ് മുപ്പത്തോളം കുടുംബങ്ങള്‍ നിത്യേന ഗതാഗതത്തിനായി ഉപയോഗിച്ചു വരുന്ന പ്രധാന പാതകളില്‍ ഒന്നാണ്. ഇതേ റോഡ് 2022-23 വര്‍ഷക്കാലയളവില്‍ അമ്പതോളം മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരണം നടത്തിയിരുന്നു അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടന്ന 56 മീറ്റര്‍ റോഡ് നവീകരണം.
ഫോട്ടോ: മുണ്ടക്കുന്ന്-മഞ്ഞളം റോഡ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്യുന്നു.