എം.എസ്.എം.ഇ ക്ലിനിക്കും ബാങ്കേഴ്‌സ് മീറ്റും
കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നവസംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്കും ബാങ്കേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. ഉണ്ണികൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബിജിഷാജി അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 150 സംരംഭകര്‍ പങ്കാളികളായി. ബാങ്ക് പ്രതിനിധികള്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. കിരണ്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ എ.സുബിന്‍, ജയസാഗരന്‍, വ്യവസായ വികസന ഓഫീസര്‍മാര്‍, സഹകരണ ഇന്‍സ്പെക്ടര്‍മാര്‍, ഇ.ഡി.ഇമാര്‍, താലൂക്ക് വ്യവസായ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രേഖകള്‍ ഹാജരാക്കണം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ സ്‌കാറ്റേഡ് വിഭാഗം അംഗങ്ങളായിട്ടുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ ജാതി തെളിയിക്കുന്ന രേഖകള്‍സഹിതം ജില്ലാ ഓഫീസില്‍ ഹാജരാകണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0474 2749048, 8075333190.
മാധ്യമ ശില്പശാല
മാലിന്യസംസ്‌കരണ മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നതിനും മാലിന്യസംസ്‌കരണ മാതൃകകളെ പരിചയപ്പെടുത്തുന്നതിനുമായി ‘വൃത്തി – 2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവ്് പരിപാടിയുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്പശാല നടത്തുന്നു. മാര്‍ച്ച് 24 ന് രാവിലെ 10 ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും.
ക്വട്ടേഷന്‍
സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലെ മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപണികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 27 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2752700.
അറിയിപ്പ്
വാര്‍ഷിക സ്റ്റോക്കെടുപ്പിന്റെ ഭാഗമായി ജില്ലാ സ്റ്റേഷനറി ഓഫീസില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.
ഭൂമി ലേലം
കൊല്ലം താലൂക്കിലെ മണ്‍ട്രോതുരുത്ത് വില്ലേജില്‍ സര്‍വേ നമ്പര്‍ 245/13-2ല്‍ ഉള്‍പ്പെട്ട 4.05 ആര്‍സ് നിലം മാര്‍ച്ച് 28 രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2763736.
സമ്മര്‍ ഷൂട്ടിങ് ക്യാമ്പ്
ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഏപ്രിലില്‍ സൗജന്യ സമ്മര്‍ ഷൂട്ടിങ് ക്യാമ്പ് സംഘടിപ്പിക്കും. കൊല്ലം, പുനലൂര്‍, പുത്തൂര്‍, പരവൂര്‍, ചവറ എന്നിവിടങ്ങളിലെ ഇന്‍ഡോര്‍ ഷൂട്ടിങ് റേഞ്ചുകളിലാകും ക്യാമ്പ്. തെരഞ്ഞെടുക്കുന്നവരെ ജില്ലാ ഷൂട്ടിങ് ടീമില്‍ ഉള്‍പ്പെടുത്തും. വാട്‌സ്ആപ്- 9446794470.
പെന്‍ഷന്‍ പദ്ധതി ബോധവത്കരണവും രജിസ്‌ട്രേഷന്‍ ക്യാമ്പും
അസംഘടിത തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വാര്‍ധക്യകാലസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവത്കരണവും രജിസ്‌ട്രേഷന്‍ ക്യാമ്പും മാര്‍ച്ച് 24ന് ഉച്ചക്ക് 2.30ന് കൊല്ലം താമരക്കുളത്തെ ജില്ലാ റീട്ടെയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ നടക്കും. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അസംഘടിത തൊഴിലാളികളും ചെറുകിട, സ്വയംതൊഴില്‍ വ്യാപാരികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
താലൂക്ക് വികസന സമിതി
കൊല്ലം താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ച് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.