കൊല്ലം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ നീണ്ടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയുള്ളതും വലിച്ചെറിയല്‍മുക്തവുമാക്കുന്നതിനുള്ള ശുചിത്വ ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജീവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷെര്‍ളി ഹെന്റി, വാര്‍ഡ് മെമ്പര്‍ ജോളി പീറ്റര്‍, ഭരണ സമിതി അംഗങ്ങളായ എസ് സേതുലക്ഷ്മി, രമ്യ വിനോദ്, പി ആര്‍ രജിത്ത്, എം രജനി, ബി അനില്‍കുമാര്‍, ഹെലന്‍ രാജന്‍, ശരത് കുമാര്‍, മീനു ജയകുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാര്‍ച്ച് 24ന് വൈകിട്ട് നാലിന് കണ്ണാട്ടുകുടി ജംഗ്ഷനില്‍ മാലിന്യമുക്തം ടൗണ്‍ പ്രഖ്യാപനവും ശുചിത്വറാലിയും സംഘടിപ്പിക്കും.
ഫോട്ടോ: നീണ്ടകര ഗ്രാമപഞ്ചായത്തിലെ ശുചിത്വ ക്യാമ്പയിൻ ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജീവന്‍ നിര്‍വഹിക്കുന്നു.