ഇ- കെ വൈ സി മസ്റ്ററിങ്
ഒറ്റപ്പാലം താലൂക്കില്‍ ഇനിയും ഇ- കെ വൈ സി മസ്റ്ററിങ് ചെയ്യാത്തതിനാല്‍ ഇ-പോസില്‍ നിലവില്‍ പേരില്ലാത്ത എ എ വൈ/ പി എച്ച് എച്ച് റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ മാര്‍ച്ച് 30 ന് മുമ്പ് റേഷന്‍കടയിലെത്തി താലൂക്ക്‌സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഇ-പോസ് വഴി മസ്റ്ററിങ് ചെയ്യണം. മസ്റ്ററിങ് ചെയ്യാത്ത കാര്‍ഡുകളിലെ എ എ വൈ/ പി എച്ച് എച്ച് ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ വിഹിതം ലഭ്യമാകില്ലെന്ന് ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസ് – 0466-2244397, താലൂക്ക് സപ്ലൈ ഓഫീസര്‍-9188527386, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ : ഒറ്റപ്പാലം ഫര്‍ക്ക- 9188527760, ഷൊര്‍ണ്ണൂര്‍ ഫര്‍ക്ക – 9188527758, ശ്രീകൃഷ്ണപുരം ഫര്‍ക്ക- 9188527759.
പെന്‍ഷന്‍ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം 24 ന്
അസംഘടിത മേഖലയിലെ തൊഴിലാളികളുടേയും ചെറുകിട കച്ചവടക്കാരുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി കേന്ദ്ര-സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പെന്‍ഷന്‍ പദ്ധതികളായ പി.എം.എസ്.വൈ.എം (പ്രധാന്‍ മന്ത്രി ശ്രംയോഗി മാന്‍ ധന്‍ യോജന), എന്‍.പി.എസ് (നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഫോര്‍ ട്രേഡേഴ്സ്) എന്നിവയുടെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും മാര്‍ച്ച് 24 ന് രാവിലെ 11 മണിക്ക് പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് എതിര്‍വശത്തുള്ള ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള വിവരണവും രജിസ്ട്രേഷന്‍ ക്യാമ്പുകളും അന്നേ ദിവസം നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ താല്ക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (ടെക്‌നോളജി/ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ), പ്രാദേശിക ഭാഷ എഴുതുന്നതിലും വായിക്കുന്നതിലുമുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഏപ്രില്‍ രണ്ടിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.
ലേലം ചെയ്യും
പാലക്കാട് ജില്ലാ പൊലീസ് ഓഫീസിന്റെ മതില്‍ക്കെട്ടിനകത്തുള്ള 10 തെങ്ങുകളിലെ കായ് ഫലങ്ങള്‍ ഏപ്രില്‍ നാലു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ശേഖരിക്കുന്നതിനുള്ള അവകാശം മാര്‍ച്ച് 26 ന് രാവിലെ 11 ന് ജില്ലാ പൊലീസ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700.
സൗജന്യ പരീക്ഷ പരിശീലനം
ഏപ്രില്‍ 10 ന് ആരംഭിക്കുന്ന ബിരുദ യോഗ്യതയുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി. ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പട്ടികജാതി/പട്ടിക വര്‍ഗ്ഗ/ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. ഒ.ബി.സി വിഭാഗത്തില്‍ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്റെ പകര്‍പ്പും ജില്ലാ, ബ്ലോക്ക് മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കുമെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 273777.
വാക് ഇന്‍ ഇന്റര്‍വ്യൂ
മരുതറോഡ് ഗ്രാമപഞ്ചായത്ത് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ സര്‍ക്കാര്‍ മാതൃക ഹോമിയോപ്പതി ഡിസ്‌പെന്‍സറിയിലേക്ക് നാഷ്ണല്‍ ആയുഷ്മിഷന്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറിനെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ രണ്ടിന് രാവിലെ 10.30 ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ജി.എന്‍.എം, കേരള നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ, അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2957330.
ഫുട്‌ബോള്‍ പരിശീലകരുടെ താല്ക്കാലിക ഒഴിവ്
പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമികളിലേക്ക് ഫുട്‌ബോള്‍ പരിശീലകരെ താത്ക്കാലികമായി നിയമിക്കുന്നു. ഡി ലൈസന്‍സ് (D LICENCE) ആണ് കുറഞ്ഞ യോഗ്യത. അപേക്ഷകള്‍ മാര്‍ച്ച് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496352003.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഏകദിന പരിശീലനം
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ (കീഡ്) ആഭിമുഖ്യത്തില്‍ ഏകദിന പരിശീലനം നടത്തുന്നു. മാര്‍ച്ച് 29 ന് കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഐഡിയേഷന്‍, ബിസിനസ് മോഡല്‍ തയ്യാറാക്കല്‍, പിച്ച് ഡക്ക്, സ്റ്റാര്‍ട്ട്അപ്പ് രജിസ്‌ട്രേഷന്‍, സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ഫോണ്‍: 0484 2532890/ 0484 2550322/ 9188922785.
ടെണ്ടര്‍ ക്ഷണിച്ചു
വട്ടേനാട് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്‌സിലേക്കും, കോസ്മറ്റോളജി കോഴ്സിലേക്കും, ആവശ്യമായ ലാബ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 29 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി ലഭിക്കണം. മാര്‍ച്ച് 31 ന് രാവിലെ 10 മണിക്ക് ടെണ്ടര്‍ തുറക്കും. വിശദ വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 9846131762.