Input your search keywords and press Enter.

അരുവാപ്പുലം പഞ്ചായത്ത് :ഭിന്നശേഷി ,വയോജന ഉപകരണ നിർണ്ണയ ക്യാമ്പ്

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഉപകരണ നിർണ്ണയ ക്യാമ്പ് 22/05/2025 വ്യാഴാഴ്ച (നാളെ ) അരുവാപുലം ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടക്കും .

ചലന, കേള്‍വി, എം.ആര്‍ തുടങ്ങി വിവിധ വൈകല്യങ്ങളുള്ളവര്‍ക്കാണ് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്. പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുകയും ഉപകരണം നിർണയം നടത്തുകയും ചെയ്യും.

ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവും ആയി മാറ്റുന്നതിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള ഈ പദ്ധതിയിൽ സ്പെഷ്യലി ഏബിൾഡ് ആയ ഉപകരണങ്ങൾ ആവശ്യമുള്ളവരും വയോജനങ്ങളും പങ്കെടുത്ത് ക്യാമ്പ് വിജയിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി അധ്യക്ഷത വഹിക്കും.

error: Content is protected !!